അതുചുറ്റിക്കാണുമ്പോൾ ഒരിടത്തു തറയെന്നുകരുതി ദുര്യോധനൻ വെള്ളത്തിൽ ചവിട്ടി വീണു.ചുറ്റിനും നിന്നവർ കളിയാക്കി. അപമാനത്തോടെ ദുര്യോധനൻ ഹസ്തിനപുരത്തിലേക്ക് തിരിച്ചുപോയി. മാതുലൻ ശകുനി അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
ശകുനി: എന്താണ് കാര്യം ദുര്യോധനാ?
ദുര്യോധനൻ: ഇന്നലെ മാതുലൻ കണ്ടതല്ലേ എത്ര അഴകുള്ള മാളികകളാണ് പാണ്ഡവർ നിർമ്മിച്ചിരിക്കുന്നതെന്ന്. ഇല്ല, എനിക്കിത് സഹിക്കാൻ കഴിയുന്നില്ല.
ശകുനി ദുര്യോധനൻ പറഞ്ഞതുകേട്ട് അനുകൂലിച്ചു.
ദുര്യോധനൻ: യുദ്ധം ചെയ്താലേ നമുക്കാ പാണ്ഡവരെ നശിപ്പിക്കാൻ കഴിയൂ.
ശകുനി: വേണ്ട, എപ്പോഴുമങ്ങനെ ചിന്തിക്കരുത് ദുര്യോധനാ.
ദുര്യോധനൻ: എങ്കിൽ നമ്മൾ എന്തുവേണമെന്ന് പറയൂ…
ശകുനി: യുധിഷ്ഠിരനെ പകിട കളിക്കാൻ ക്ഷണിക്കൂ, യുധിഷ്ഠിരൻ നന്നായി പകിട കളിക്കും അതുകൊണ്ട് നിന്റച്ഛനോടുപറഞ്ഞ് അവനെ ഹസ്തിനപുരത്തേക്ക് ക്ഷണിക്കൂ. ബാക്കിയുള്ള കാര്യം എനിക്കുവിട്ടേക്കൂ.
ശകുനി പകിടകളിയിൽ ചതിചെയ്യാൻ കെൽപ്പുള്ളവനായിരുന്നു. ദുര്യോധനന് അതറിയാം അതുകൊണ്ട് അവനച്ഛനെ ചെന്നുകണ്ട് ധർമ്മപുത്രരെ പകിട കളിക്കാൻ ക്ഷണിക്കണമെന്ന് അപേക്ഷിച്ചു.
ധൃതരാഷ്ട്രർ ബുദ്ധിശാലിയായ വിദുരരോട് അതിനെക്കുറിച്ചു അന്വേഷിച്ചു. തന്ത്രശാലിയായ വിദുരർ കാര്യം മനസ്സിലാക്കി.
വിദുരർ: മഹാരാജാവേ ഇതെനിക്ക് അനുവദിക്കാനാവുന്നില്ല, ഇത് അങ്ങയുടെ മക്കൾക്കും പാണ്ഡവർക്കും ഇടയിൽ ഒരുവലിയ ശണ്ഠക്ക് വഴിയുണ്ടാക്കും. ധൃതരാഷ്ട്രർ വിദുരർ പറഞ്ഞതിലെ സത്യം മനസ്സിലാക്കി.
തുടരും…