അങ്ങനെ ഒരു വലിയ പോരിനുള്ള പുറപ്പാടായി. കർണ്ണൻ സുശർമ്മാവിനു സഹായം നിന്നു. വിരാട നഗരത്തിൻറെ രാജാവായ വിരാടൻ ആ യുദ്ധത്തെക്കുറിച്ച് വളരെ വിഷണ്ണനായി. ഒരു വശത്ത് സുശർമ്മാവിൻറെ പട അവരെ ആക്രമിക്കാൻ വരുന്നു. അതേസമയത്ത് ഭീഷ്മർ, ദ്രോണർ, ദുര്യോധനൻ തുടങ്ങിയവർ മറ്റൊരു വശത്തുനിന്നും വിരാട നഗരത്തെ ആക്രമിക്കുന്നു.
യുധിഷ്ഠരൻ പറഞ്ഞു “ഭീമാ, നീ വിരാട രാജാവിനെ സഹായിക്കണം. അദ്ദേഹത്തിൻറെ രാജ്യം നമുക്ക് അഭയം തന്നു. അതിനാൽ നാം അതിന് കടപ്പെട്ടിരിക്കുന്നു. ഭീമൻ വേഷപ്രച്ഛന്നനായി വിരാട രാജാവിനെ യുദ്ധത്തിൽ സഹായിക്കുന്നു.
അതേസമയത്ത് വിരാടന്റെ മകൻ ഉത്തരൻ താനും ഈ യുദ്ധത്തിൽ പങ്കെടുക്കണമെന്ന് ആശിക്കുന്നു. എന്നാൽ നല്ല കഴിവുള്ള ഒരു തേരാളി തനിക്ക് ഉണ്ടാവണമെന്ന് അവൻ ആശിച്ചു. ഈ സന്ദർഭത്തിന് വേണ്ടിയായിരുന്നു അർജുനൻ കാത്തിരുന്നത്. അവൻ പെൺവേഷത്തിൽ തേരാളിയായി യുദ്ധത്തിന് വന്നു. അർജുനൻ വന്നതുകൊണ്ട് യുദ്ധം ഘോരമായിത്തീർന്നു. കൗരവർ നന്നേ വിഷമിച്ചു.
ഭീഷ്മർ പറഞ്ഞു “പെൺവേഷത്തിൽ വന്നിരിക്കുന്ന ഈ പോർവീരൻ നിശ്ചയമായും അർജുനൻ ആയിരിക്കണം.”
ഇതുകേട്ട് ദുര്യോധനൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു “അങ്ങനെയാണെങ്കിൽ പാണ്ഡവരുടെ അജ്ഞാതവാസം പരാജയപ്പെട്ടുവെന്നല്ലേ അർത്ഥം, അപ്പോൾ പാണ്ഡവർ ഇനിയും 12 വർഷം കാട്ടിലേക്ക് പോകണം.”
ഭീഷ്മർ പറഞ്ഞു “അല്ല ദുര്യോധനാ, ഇപ്പോൾ പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അവരുടെ അജ്ഞാതവാസവും ഒരു വിജയം ആയിരിക്കുന്നു. യുദ്ധം ഇവിടെ നിർത്താം.”
ദുര്യോധനൻ ഭീഷ്മരുടെ വാക്കുകൾ കേൾക്കാതെ യുദ്ധം തുടർന്നു. പക്ഷേ അവസാനം അവൻ തോൽവി സമ്മതിച്ചു. കൗരവപ്പട പരാജയത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങി. വിജയത്തിനുശേഷം അർജുനൻ ഉത്തരരാജാവിന്റെ കൂടെപ്പോയി.
ഉത്തരൻ പറഞ്ഞു “തേരാളി മഹത്തായതിനാൽ നമുക്ക് യുദ്ധം ജയിക്കാൻ കഴിഞ്ഞു.”
ഇതുകേട്ട് വിരാട രാജാവ് കോപാകുലനായി അവിടെയുണ്ടായിരുന്ന പകിടക്കട്ട എടുത്തെറിഞ്ഞു. ആ കട്ടകൾ യുധിഷ്ഠിരൻ്റെ മുഖത്ത് കൊണ്ട് മുറിവേൽപ്പിച്ചു. ദ്രൗപതി യുധിഷ്ഠിരൻ്റെ മുഖത്തു നിന്നും രക്തമൊഴുകുന്ന നിർത്താനായി സഹായിച്ചു.
അജ്ഞാതവാസം തീർന്നതുകൊണ്ട് അർജ്ജുനൻ തന്നെ പരിചയപ്പെടുത്തി, താൻ തേരാളി “ബ്രിഹന്നള” അല്ലെന്നുപറഞ്ഞു.
വിരാട രാജാവ് അർജ്ജുനനോട് ക്ഷമചോദിച്ചു, താൻ അറിയാതെ ചെയ്ത തെറ്റിന് ക്ഷമിക്കണം എന്ന് അഭ്യർത്ഥിച്ചു.
അർജുനൻ പറഞ്ഞു “വിരാടരാജാവേ അങ്ങ് ഞങ്ങളോട് ക്ഷമ ചോദിക്കരുത്, ഒരു വർഷത്തെ ഞങ്ങളുടെ അജ്ഞാതവാസത്തിന് താങ്കളുടെ നാടിനോടാണ് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.”
വിരാട രാജാവ് പറഞ്ഞു “നമ്മുടെ ബന്ധം നിലനിർത്തണം, എൻറെ മകൾ ഉത്തരയെ അർജ്ജുനൻ വിവാഹം ചെയ്യട്ടെ.”
അർജുനൻ അത് നിരസിച്ചുകൊണ്ട് പറഞ്ഞു “മഹാരാജാവേ ഞാൻ അവളെ എൻറെ മകൾ ആയി കാണുന്നു. വേണമെങ്കിൽ എൻറെ മകൻ അഭിമന്യു അവളെ വിവാഹം ചെയ്യട്ടെ.”
“അങ്ങനെ ആകട്ടെ.”
അങ്ങനെ ആ വിവാഹം വളരെ ഭംഗിയായി നടന്നു. പാണ്ഡവരുടെ എല്ലാ ബന്ധുക്കളും കൗരവരും ഉണ്ടായിരുന്നു.
വിവാഹത്തിനുശേഷം എല്ലാ രാജാക്കന്മാരും സംസാരിച്ചിരിക്കെ പാണ്ഡവർ എന്ത് ചെയ്യണമെന്ന അഭിപ്രായം ആദ്യം കൃഷ്ണൻ പറഞ്ഞു. “ദുര്യോധനൻ നാടിൻറെ പകുതി പാണ്ഡവർക്ക് കൊടുക്കണം, അതിനുവേണ്ടി നല്ല അറിവും കഴിവും ഉള്ള ഒരാളെ ദൂത് അയക്കാം. ദ്രുപത രാജാവ് നല്ല അനുഭവസമ്പത്തുള്ള ഒരു വ്യക്തിയാണ്, അതുകൊണ്ട് അദ്ദേഹം ദൂത് അയക്കട്ടെ.”
ഈ അഭിപ്രായം അവിടെ വന്നിരുന്ന എല്ലാവരും സമ്മതിച്ചു. രാജാക്കന്മാർ അവരവരുടെ നാടുകളിലേക്ക് മടങ്ങി.
തുടരും…