മഹാഭാരതം കഥാരൂപത്തിൽ ഭാഗം-2

ശാന്തനു ഗംഗാ ദേവിയോട് യാചിച്ചു ഈ കുഞ്ഞിനെയും കൂടി കൊന്നു കളഞ്ഞാൽ എന്റെ കാലശേഷം രാജ്യം തന്നെ അന്യാധീനപെട്ടു പോകും അത് കൊണ്ട് ദയവു ചെയ്തു ഈ കുഞ്ഞിനെയെങ്കിലും എനിക്ക് നീ ജീവനോടെ തരണം. ശാന്തനുവിന്റെ അപേക്ഷ അനുസരിച്ച് ഗംഗ തന്റെ എട്ടാമത്തെ പുത്രനെ കൊന്നില്ല. പക്ഷെ ശാന്തനുവിനെ ഏല്പിച്ചതും ഇല്ല. ശാന്തനു ഗംഗയെ ചോദ്യം ചെയ്തതിഞ്ഞാൽ ഗംഗയ്ക്ക് ശാപമോക്ഷം കിട്ടിയെന്നും അതിഞ്ഞാൽ ഇനി ശാന്തനുവിനോടൊപ്പം കൊട്ടാരത്തിലേക്ക് മടങ്ങാൻ തനിക്കു കഴിയില്ല എന്നും ഗംഗ പറഞ്ഞു. സമയം ആകുമ്പോൾ പുത്രനെ തിരിച്ചു എല്പിക്കം എന്ന് പറഞ്ഞു ഗംഗ ദേവി ശാന്തനുവിനോട് യാത്രപറഞ്ഞു കുഞ്ഞിനേയും കൊണ്ട് പോയി.

ശാന്തനു തിരിച്ചു കൊട്ടാരത്തിലേക്ക് മടങ്ങുമ്പോൾ എവിടെനിന്നോ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് അത്ഭുതത്തോടെ എവിടെന്നാണ് ആ കരച്ചിൽ കേട്ടത് എന്ന് അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും രണ്ടു കുഞ്ഞുങ്ങളെ ലഭിച്ചു. അദ്ദേഹം അതിൽ ആണ്‍ കുഞ്ഞിനു കൃപൻ എന്നും പെണ്‍കുഞ്ഞിനു കൃപി എന്നും പേരു വെച്ചു. എന്നിട്ട് അവരെ രാജഗുരുവിനെ ഏല്പിച്ചു. അവരെ അദ്ദേഹം രാജകൊട്ടാരത്തിൽ വളർത്താൻ തയ്യാറായിരുന്നില്ല. എന്നെങ്കിലും തന്റെ മകൻ തിരിച്ചു വരുമ്പോൾ ഇവർ ഒരു തടസ്സം ആകരുത് എന്ന് ആ ബുദ്ധിമാനായ രാജാവ് കരുതിയിരുന്നു.

വർഷങ്ങൾ കടന്നു പോയി ശാന്തനു ഗംഗാ ദേവി തന്റെ പുത്രനെ തിരിച്ചു തരുന്നതും കാത്തിരുന്നു.
പതിനാറു വർഷങ്ങൾക്കു ശേഷം ഗംഗാ ദേവി വാക്ക് പാലിച്ചു. ഗംഗാ ദേവി കുമാരനെയും കൊണ്ട് ശാന്തനുവിന്റെ അടുക്കൽ എത്തി. കുമാരന്റെ പേര് ദേവവ്രതൻ എന്നായിരുന്നു. കുമാരനെ ഗംഗ പ്രഗൽഭൻമാരായ ഗുരുക്കളുടെ അടുത്ത് അയച്ചു ആയുധവിദ്യകളും രാഷ്ട്രീയവും എല്ലാം അഭ്യസിപ്പിച്ചിരുന്നു. ശന്തന്നു കുമാരനെ സന്തോഷപൂർവ്വം സ്വീകരിച്ചു .ഗംഗാ ദേവി മടങ്ങിപോയി.
തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു