മഹാഭാരതം കഥാരൂപത്തിൽ ഭാഗം-6

ശാന്തനുവിന്റെ മരണത്തിനു ശേഷം രാജകുമാരന്മാർ വളർന്നു വരുന്നതുവരെ ഭീഷ്മർ രാജ്യകാര്യങ്ങൾ നോക്കി. സമയമായപ്പോൾ ഭീഷ്മർ ചിത്രാന്ഗതനെ രാജാവാക്കി. പക്ഷെ പിന്നീട് നടന്ന ഒരു യുദ്ധത്തിൽ ചിത്രാന്ഗതൻ കൊല്ലപെട്ടു. പിന്നീട് ഭീഷ്മർ വിചിത്രവീര്യനെ രാജാവാക്കി. വിചിത്രവീരന് വിവാഹം കഴിക്കാനുള്ള സമയമായി എന്ന് സത്യവതി ഭീഷ്മരോട് പറഞ്ഞു. അത് ശരിയാണ് അടുത്ത് തന്നെ കാശി രാജ്യത്തെ രാജകുമാരിമാരായ അംബ, അംബിക, അംബാലിക എന്നിവരുടെ സ്വയം വരം ഉണ്ടാകുമെന്നും അതിൽ ആരെയെങ്കിലും വിചിത്രവീര്യന് വിവാഹം ചെയ്യാം എന്നും പറഞ്ഞു. അവർ കാശി രാജ്യത്തെ രാജാവിന്റെ ക്ഷണം പ്രതീക്ഷിച്ചിരുന്നു.

എന്നാൽ അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി കാശി രാജാവ് അവരെ സ്വയംവരത്തിനു ക്ഷണിച്ചില്ല. അതിനു അദ്ദേഹം പറഞ്ഞ കാരണം വർഷങ്ങൾക്ക് മുൻപ് അദ്ധേഹത്തിന്റെ സഹോദരിയെ ദേവവ്രതൻ(ഭീഷ്മർ) കല്യാണം കഴിക്കാൻ തയ്യാറാകാതെ കാശി രാജ്യത്തെ അപമാനിച്ചു എന്നതായിരുന്നു. അതിനു പ്രതികാരമായി ആണ് ഹസ്തനപുരിയിൽ നിന്നും ആരെയും സ്വയം വരത്തിനു ക്ഷണിക്കാതിരുന്നത്.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു