അതെ സമയം കാശിരാജ്യത്ത്, അംബ ശൽവ രാജാവുമായി പ്രണയത്തിൽ ആകുകയും അവർ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം സ്വയംവരം വെറും ഒരു ചടങ്ങ് മാത്രമാകും. അംബ ശൽവ രാജാവിനെ തന്നെ വരിക്കും എന്ന് അവർ രണ്ടു പേരും കൂടി തീരുമാനിച്ചു.
അടുത്ത ദിവസം സ്വയംവര സദസ്സിലേയ്ക്ക് ഭീഷ്മർ കടന്നു വന്നു പ്രഖ്യാപിച്ചു, താൻ വിചിത്രവീര്യനു വേണ്ടി മൂന്നു കുമാരിമാരെയും കൊണ്ട് പോകുകയാണെന്നും തടയാൻ വരുന്നവരെ വധിക്കാനും താൻ മടിക്കില്ലെന്നും. എന്നിട്ട് ഒരു മുന്നറിയപ്പ് എന്ന നിലയിൽ രണ്ടു അസ്ത്രങ്ങൾ കൊണ്ട് അവിടെയുള്ള എല്ലാ രാജാകന്മാരുടെയും രാജകുമാരന്മാരുടെയും കിരീടം അമ്പു ചെയ്തു വീഴ്ത്തി. ഭീഷ്മരിനെ ഭയന്ന് ആരും പിന്നീട് പ്രതികരിക്കാൻ തയ്യാറായില്ല. ഭീഷ്മർ ബലമായി കുമാരിമാരെ വിളിച്ചു കൊണ്ട് പോയി. നിസ്സഹായരായ അവർക്ക് ഭീഷ്മരിനോടൊപ്പം പോകുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.
വഴി മദ്ധ്യേ ശൽവ രാജാവ് ഭീഷ്മരെ തടഞ്ഞു. ഈ രാജാവിനെ തന്നെയാണ് പണ്ട് ഭീഷ്മർ യുദ്ധം ചെയ്തു തോല്പിച്ചതിനു ശേഷം വെറുതെ വിട്ടിട്ടുള്ളത് അത് കൊണ്ട് അയാളുടെ ജീവൻ താൻ നല്കിയ ഭിക്ഷയാണ് അത് തിരിച്ചെടുക്കാൻ തനിക്കു ഉദ്ദേശമില്ലെന്നും ഭീഷ്മർ പറഞ്ഞു. എന്നിട്ടും പിന്തിരിയാൻ തയ്യാർ ആകാത്തതിഞ്ഞാൽ ഭീഷ്മർ യുദ്ധം ചെയ്യുകയും ശൽവ രാജാവിനെയും സൈന്യത്തെയും നിഷ്പ്രയാസം തോൽപ്പിച്ചു. രാജാവിനെ അസ്ത്രങ്ങൾ കൊണ്ട് അയാളുടെ തേരിൽ തന്നെ തടവിലാക്കിയ ശേഷം ഭീഷ്മർ യാത്ര തുടർന്നു.
തുടരും…