മരിക്കുവോളം മറക്കുകില്ലീ ധീര സഹോദരരേ

മരിക്കുവോളം മറക്കുകില്ലീ ധീര സഹോദരരേ
മറക്കുകില്ലൊരുനാളും കാവിപുലരി കൊതിച്ചവരെ (2)
മരണം മുട്ടുമടക്കി വണങ്ങിയ ബലി ധാനികളേ നിങ്ങൾ
മനസ്സിലെന്നും അനശ്വര ചരിതം നിറച്ചു പോയവരല്ലോ (2)

മരിക്കുവോളം… (2)

കലാലയങ്ങളിൽ ദീപശിഖാങ്കിത കൊടികളുയർത്താനായ്
കനൽവഴി താണ്ടി നടന്നവരെന്നും ഞങ്ങൾക്കാവേശം (2)
ജ്ഞാനശലാഖ കൊളുത്തിയകാവി പതാക വഹിച്ചവരേ
നിങ്ങൾ ചൊരിഞ്ഞ വിയർപ്പിൻ വിത്തുകൾ വൻമരമാകുന്നു (2)

മരിക്കുവോളം…

ചുവപ്പു രാക്ഷസർ ഒളിയുദ്ധത്തിൽ ചതിച്ചു വീഴ്ത്തുമ്പോഴും
പടയിൽ പിൻതിരിയാത്തൊരു ധീരത ഞങ്ങൾക്കഭിമാനം (2)
മുറിവുകളുടലാഴങ്ങളിൽ നിന്നൊരു പുഴയായ് പടരുമ്പോഴും
വേദന മിഴിനീരായി ചൊരിയാതൊരുചിരി കാത്തവരേ (2)

മരിക്കുവോളം…

പരുമല പമ്പയിലാഴ കയമെതിലെറിഞ്ഞുതാഴ്ത്തുമ്പോഴും
പ്രാണ മരുത്തുലഭിക്കാതകമേ പിടഞ്ഞു നീറുമ്പോഴും (2)
ഇല്ല സുജിത്തും കിം കരുണാകരനനുവും തോറ്റില്ലല്ലോ
മരണം കൊണ്ടു ചിരഞ്ജീവികളായ് വാഴും എന്നും മനസ്സിൽ (2)

മരിക്കുവോളം…

നിലമേൽ നീലവിഹായസ്സിലുയരും സ്മൃതി മരമൊന്നതു ചൊല്ലും
അഭിമന്യുസമ മാനനൊരു ദുർഗ്ഗാദാസിൻ വീര ചരിത്രം

നിലമേൽ നീലവിഹായസ്സിലുയരും സ്മൃതി മരമുണ്ടതുചൊല്ലും
അഭിമന്യുസമനാമൊരുദുർഗ്ഗാദാസിൻ വീര ചരിത്രം (2)
വിംപി വിശാലും മുരുകാനന്ദൻ സച്ചിൻ ഗോപാലൻ
ചുടുനിണമാലേ വരച്ചൊരു വിപ്ലവ ചരിതം ഞങ്ങൾക്കാവേശം (2)

മരിക്കുവോളം…

കലാലയങ്ങളിലെന്നും ഭാരത ചിന്തകൾ പുലരാനായീ
മരിച്ച ചെമ്പൻ മാർക്സിസ ജീർണ്ണത തുടച്ചു നീക്കാനായീ (2)
ദീപശിഖാങ്കിത കാവി കൊടിയുടെ വസന്തമെത്താനായീ
വന്ദേ മാതരമോതിരണത്തിൽ അമരത പുൽകിയ പ്രിയരേ (2)

മരിക്കുവോളം… (3)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു