ഭാരത് മാതാ ജയകാരം
ഉണരും ഹൈന്ദവഹുങ്കാരം
ഹിമത്തിൽ മൂടിയ ഗിരിമകുടങ്ങൾ
ജ്വാലമുഖിയായി മാറുന്നു
തപസു ചെയ്ത മിഴികോണുകളിൽ
ദാവാനലദ്യുതി പാറുന്നു
കനത്തു വിങ്ങിയ മൂകതടങ്ങളിൽ
ഉയർന്നുപൊങ്ങി ഘനനിർഘോഷം
ഡമ ഡമ ഡമരൂ ഭൈരവനാദം
പ്രളയങ്കര ശിവതാണ്ഡവഘോഷം
(പ്രളയങ്കര)
വരണ്ടുവിണ്ടൊരു ജഢഭൂവിതിലെ
വിൺനദിയൊഴുകി പടരുന്നു
തളർന്നുപോയ പ്രതീക്ഷകൾ വീണ്ടും
തളിർത്തൂ പൊന്തുകയായമൃതം
ഇരുട്ടുതിങ്ങിയ തിമിരാന്ധതയെ
വകഞകറ്റും വിജ്ഞാനാഗ്നി-
ശ്ശലാകയായവനെത്തുന്നുലകം
മാർഗ്ഗം തെളിഞ്ഞു കാണുന്നു
(മാർഗ്ഗം തെളിഞ്ഞു)
തളർന്നു വിളറിയ ധീരത വീണ്ടും
ധർമരണപൊരുളറിയുന്നു
പടഹധ്വനിയായ് മാറും ഹൃത്തുടി
നാദം മാറ്റൊലി കൊള്ളുന്നു
ഇതാ പ്രപഞ്ചം നെടുനാളായി
ചെവിയോർത്തിരുന്ന ജയനാദം
ഇതാ ചരിത്രം പലനാളായി
കൺപാർത്തിരുന്ന ശുഭ നിമിഷം
(കൺപാർത്തിരുന്ന)