ഭാരതഹൃദയവിപഞ്ചിയിലുണരും

ഭാരതഹൃദയവിപഞ്ചിയിലുണരും രാഗമാലിക നാം
നാനാവര്‍ണമനോഹരമാമൊരു രാഗമാലിക നാം

ഒന്നേ നമുടെ മധുരസ്വപ്നം, ഒന്നേ സങ്കല്‍പം
ഒന്നേ നമുടെ മാനസതാരിന്‍ സ്പന്ദനമൃദുതന്ത്രം
കരളില്‍, കാല്‍തളിര്‍വെപ്പിലുമൊരുപോല്‍ ശ്രുതിലയതാളങ്ങള്‍

മലയജമധുരശ്രുതിയില്‍ പാടുക നിളയുടെ കളഗീതം
പഞ്ചമഹാനദ പഞ്ചമരാഗം നമളിലുണരുന്നു
നര്‍മദ ഗംഗാ ഗോദാവരികള്‍ നമ്മെയുണര്‍ത്തുന്നു

ഉഷസുണര്‍ന്നെഴുന്നേല്‍ക്കും ഹിമവല്‍ഗിരിനിരയാരോഹം
മനസില്‍ നീലവിശാലതയലിയും സാഗരമവരോഹം
വിശ്വവിശാലഹൃദന്തം പുല്‍കുക ഭാരതസംഗീതം.

(ഭാരതഹൃദയ…..)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു