ഭഗവദ്ഗീത

ഹിന്ദു പൊതുവേ സൗമ്യനും നിഷ്കളങ്കനുമാണ്‌. ആക്രമണകാരികളായി വന്ന്‌ ഈ നാടിനെ കീഴ്പ്പെടുത്തിയവര്‍ ഇതു മനസിലാക്കിയവരാണ്‌.

ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ അവര്‍ സ്വര്‍ഗത്തില്‍ നിന്നും അയക്കപ്പെട്ടവരാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്‌. ഭവിഷ്യപുരാണത്തില്‍ വികദേശ്വരി എന്ന രാജ്ഞിയെക്കുറിച്ച്‌ പറയുന്നുണ്ട്‌. അത്‌ വിക്ടോറിയ രാജ്ഞിയല്ലാതെ മറ്റാരുമല്ല എന്നുപോലും പറഞ്ഞ്‌ ചിലര്‍ സ്വന്തം അടിമത്തത്തിന്‌ ന്യായീകരണം കണ്ടെത്തി.

പതുപതുത്ത ഇത്തരം സമൂഹത്തെ പറ്റിക്കാന്‍ അല്പം പ്രചാരവേലയേ വേണ്ടു. ഒരു കഥയുണ്ട്‌.

ജോണ്‍ ബനിയന്റെ The Pilgrims Progress (തീര്‍ഥാടകന്റെ പുരോഗതി) എന്ന ഗ്രന്ഥത്തില്‍ ഒരു സംഭവമുണ്ട്‌. തീര്‍ഥാടകനെ ഒരു രാക്ഷസന്‍ പിടികൂടി. സ്വന്തം ഗുഹയില്‍ അയാളെ കൊണ്ടുവന്ന്‌ കൊല്ലാന്‍ രാക്ഷസന്‍ തീരുമാനിച്ചു. രാക്ഷസന്റെ ഭാര്യ പറഞ്ഞു: ““അവനെ കൊല്ലണ്ട, ആത്മഹത്യയ്ക്ക്‌ പ്രേരിപ്പിച്ചാല്‍ മതി.” രാക്ഷസന്‍ ഇതുകേട്ട്‌ തീര്‍ഥാടകനോടു പറഞ്ഞു: “നിങ്ങള്‍ എന്തിനാണ്‌ ജീവിതത്തിലെ വിഷമതകളെല്ലാം അനുഭവിക്കുന്നത്‌? ഈ ജീവിതം നിരർത്ഥകമാണ്‌. ആത്മഹത്യയേക്കാള്‍ മധുരതരമായി ഒന്നുമില്ല. അത്‌ നിങ്ങളുടെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്‌. കത്തിയോ വിഷമോ അതിനു തിരഞ്ഞെടുക്കുക. നിത്യനരകത്തില്‍ നിന്ന്‌ രക്ഷപ്പെടുക. അങ്ങനെ എന്നന്നേക്കുമായി ആശ്വാസം നേടുക.” ഇതുകേട്ട തീര്‍ഥാടകന്‍ ആത്മഹത്യക്ക്‌ തയാറെടുത്തു. ഇത്തരം നിഷ്കളങ്കരെ പറ്റിക്കല്‍ എളുപ്പമാണ്‌. ഹിന്ദുക്കള്‍ പ്രായോഗികബോധവും നിശ്ചയദാര്‍ഷ്യയവും ഉള്ളവരാകണം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു