ഭാരതീയ രാഷ്‌ട്രജീവിതം എന്താണ്. നമ്മുടെ സമാജത്തിൽ നാനാവിധ ഭേദഭാവങ്ങളും ആചാരക്രമങ്ങളും ഗുണാവഗുണങ്ങളും ഉണ്ടെങ്കിലും നാം പ്രാചീനമായ ഒരു ഏകസൂത്രബന്ധിത രാഷ്ട്രജീവിതത്തിനുടമകളാണ്. അതിൽ സംസ്കാരത്തിന്റെ ഒരു സാമാന്യ സൂത്രമുണ്ട് ഈ സംസ്കാരം നമ്മുടെ രാഷ്ട്രജീവിതത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്ന പ്രേരണാ ശക്തിയാണ്, ഏകസൂത്ര ബന്ധിതമാകുന്ന ചരടാണ്. ഭാരതത്തിൽ ആസേതു ഹിമാചലം ഈ സംസ്കാരം ഒന്നാണ്. ഇതിൽ നിന്നാണ് ഭാരതരാഷ്ട്രം പ്രേരണയുൾക്കൊളളുന്നത്. അതായത് ഭാരതീയരാഷട്ര ജീവിതം ഹൈന്ദവ രാഷ്ടജീവിതം തന്നെയാണ്.