ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി:
കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദാ
പ്രഭാതേ കരദര്‍ശനം
സർവൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ മന്ത്രജപത്തോടെ ഓരോ ദിനവും ആരംഭിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ആ ദിനത്തിലുടനീളം ഐശ്വര്യത്തോടെ കഴിയാൻ ഈ മന്ത്രജപം സഹായിക്കും.
പ്രഭാതത്തിൽ ഏകദേശം 5 നും 7 നും ഇടയിൽ ലക്ഷ്മീപ്രീതികരമായവ അനുഷ്ഠിക്കുന്നതാണ് ഉത്തമം. ശേഷം പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിനു മുൻപു ഭൂമിമാതാവിനെ തൊട്ടു ശിരസ്സിൽ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ആചാര്യൻമാർ വിധിച്ചിട്ടുണ്ട്.
"സമുദ്രവസനേ ദേവീ
പർവതസ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വ മേ"
അർഥം -സമുദ്രത്തിലേക്കു കാല്‍വച്ചും പര്‍വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിക്കുന്നതു മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.
ഇതിനു ശേഷം മൂന്നുതവണ
;യാ ദേവി സർവ ഭൂതേഷു
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
എന്ന് ജപിക്കണം. ദേവീ ചിത്രത്തിന് മുന്നിൽ നെയ്വിളക്ക് തെളിച്ചു ഈ മന്ത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്.