പ്രണവപൂർവ്വമംബരം.. അരുണവർണ്ണമണികയായ്

പ്രണവപൂർവ്വമംബരം അരുണവർണ്ണമണികയായ്
ഉണരൂ തരുണവീരരേ ഉണരൂ ഓമൽ സഹജരേ (2)

കടലിരമ്പിയാർക്കവേ തുമുലഭേരി കാഹളം
അടവി തന്റെ ഗുഹകളിൽ കൊടിയ സിംഹഗർജ്ജനം
ചരണമെന്റെ ഭാരതം കരണമെന്റെ ഭാരതം
സിരകൾ തോറുമൊഴുകിടും നിണകണങ്ങൾ ഭാരതം (2)

പ്രണവപൂർവ്വമംബരം അരുണവർണ്ണമണികയായ്
ഉണരൂ തരുണവീരരേ ഉണരൂ ഓമൽ സഹജരേ

വൈനതേയരായി മാതൃദാസ്യമിന്നൊഴിക്ക നാം
കർമ്മമന്ത്രമോതി കണ്ണനായി തേർതെളിക്ക നാം
കർമ്മമെന്റെ ഭാരതം ധർമ്മമെന്റെ ഭാരതം
നന്മയെന്റെ ഭാരതം
അമ്മതന്നെ ഭാരതം (2)

പ്രണവപൂർവ്വമംബരം അരുണവർണ്ണമണികയായ്
ഉണരൂ തരുണവീരരേ ഉണരൂ ഓമൽ സഹജരേ

ഇരുളുറങ്ങും നിലവറ ഇനിയടിച്ചുടച്ചിടാം
അരിയോരാർഷഭാരതത്തിൻ പുതിയകോവിൽ തീർത്തിടാം
ദേവിയെന്റെ ഭാരതം വിദ്യയെന്റെ ഭാരതം
വിത്തമെന്റെ ഭാരതം
സര്വ്വമെന്റെ ഭാരതം (2)

പ്രണവപൂർവ്വമംബരം അരുണവർണ്ണമണികയായ്
ഉണരൂ തരുണവീരരേ ഉണരൂ ഓമൽ സഹജരേ

അവിടെയാത്മരാമനെ അതുലസത്യകാമനെ
തിരികൊളുത്തി വിരവിലേറ്റു തൊഴുതുണര്ത്തി വാഴ്ത്തിടാം
ജന്മമെന്റെ ഭാരതം പുണ്യമെന്റെ ഭാരതം
സത്യമെന്റെ ഭാരതം
മോക്ഷമെന്റെ ഭാരതം (2)

പ്രണവപൂർവ്വമംബരം അരുണവർണ്ണമണികയായ്
ഉണരൂ തരുണവീരരേ ഉണരൂ ഓമൽ സഹജരേ (2)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു