പ്രക്ഷോഭണങ്ങള്‍ സംഘടിപ്പിക്കുന്നത് ഇന്ന് സര്‍വസാധാരണമാണ്. ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രക്ഷോഭണങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്ഥായിയായ മാറ്റം വരുത്താന്‍ സാധ്യമല്ല. മാത്രമല്ല,
പ്രക്ഷോഭകര്‍ നിയന്ത്രണം വിട്ട് പല കുഴപ്പങ്ങളും കാണിച്ചു എന്നും വരാം.
ഷേക്സ്പിയര്‍ എഴുതിയ ഒരു നാടകത്തിലെ ഒരു സംഭവം പറയാം. ജൂലിയസ് സീസര്‍ വധിക്കപ്പെട്ടു. വാര്‍ത്തയറിഞ്ഞ് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. കൊലപാതകികളില്‍ ഒരാള്‍ ജനങ്ങളെ അഭിസം
ബോധന ചെയ്ത് സീസറിന്റെ കൊള്ളരുതായ്മകള്‍ വിവരിച്ചു. ജനമനസ്സ് ക്രമേണ സീസറിന് എതിരായി. അവര്‍ കൊലപാതകത്തെ ന്യായീകരിച്ചു.
ഇതിനിടയില്‍ സീസറിനോടു കൂറുള്ള സഹപ്രവര്‍ത്തകന്‍ പ്രസംഗവേദിയില്‍ കടന്നു വന്നു. അയാള്‍ ആദ്യം കൊലപാതകികളെ ന്യായീകരിച്ചു. ക്രമേണ സീസറിന്റെ കഴിവുകളും നേട്ടങ്ങളും വിവരിച്ചു.
അവസാനം സീസറിനെ അങ്ങേയറ്റം പുകഴ്ത്തി. കേട്ടുനിന്ന ജനത്തിന് കൊല്ലപ്പെട്ട സീസറിനോട് സ്നേഹവും ഭക്തിയുമുണ്ടായി. അവര്‍ക്ക് കൊലപാതകികളോട് പക തോന്നി. ജനക്കൂട്ടം ഭ്രാന്തമായ
ആവേശത്തോടെ കൊലപാതകികളെ വളഞ്ഞ് അവരുടെ സര്‍വതും നശിപ്പിക്കാന്‍ തുടങ്ങി.
ജനങ്ങളെ ഇളക്കിമറിച്ച ആ പ്രാസംഗികന്‍ ഇതുകണ്ട് പറഞ്ഞു: “കുഴപ്പമേ നിന്നെയിതാ കയറൂരി വിട്ടിരിക്കുന്നു. ഇനി നിനക്ക് തോന്നിയത് നടക്കട്ടെ.”
സമൂഹത്തെ പ്രകോപിപ്പിക്കാന്‍ എളുപ്പമാണ്. പിന്നീടതിനെ നിന്ത്രിക്കാനോ നേര്‍വഴിക്ക് തിരിച്ചു വിടാനോ കഴിഞ്ഞെന്നു വരില്ല.