വ്യക്തി എത്രതന്നെ മഹാനായിക്കൊള്ളട്ടെ, സർവ്വഭൗമചക്രവർത്തിപദം അലങ്കരിച്ചവനായിക്കൊള്ളട്ടെ, എന്നാലും അയാളൊരിക്കലും രാഷ്ട്രത്തേക്കാൾ മഹാനാവുകയില്ല. അതുകൊണ്ട് രാഷ്ട്രത്തെയും സമാജത്തെയും ആദരിച്ചുകൊണ്ട് വ്യക്തിഗതാഭിപ്രായങ്ങളെ അതിനനുകൂലമാക്കി മാറ്റണം. സങ്കല്പങ്ങളെ നിയന്ത്രിക്കണം. അവസരം ലഭിക്കുമ്പോൾ പ്രജകളുടെ സുഖത്തിനും മാർഗദർശനത്തിനും വേണ്ടി സുഖത്തെ ഹോമിക്കുക എന്നതുതന്നെയാണ് വ്യക്തിയുടെ പരാമകർത്തവ്യം.