വ്യക്തിപരമായ നന്മയും സ്വഭാവ ശുദ്ധിയും ദേശീയ താൽപ്പര്യത്തിൽ സക്രിയവും സജിവവുമായിരിക്കേണ്ടത് അത്യാവശ്യമാണ്. പേരോ പെരുമയോ മറ്റെന്തെങ്കിലും നേട്ടങ്ങളോ പ്രതിഫലമായി ഇച്ഛിക്കാതെ രാഷ്ട്രത്തിനു വേണ്ടി പരിപുർണ്ണ സമർപ്പണം ചെയ്താണ് അത് സാധിക്കേണ്ടത്. നമ്മുക്കുള്ളതെല്ലാം കാഴ്ചവെച്ച് രാഷ്ട്രദേവതയെ ആരാധിക്കുന്ന ഭാവനയോടെ പ്രവർത്തിക്കുന്നവരാണ് സ്വയം സേവകർ.