പാടിടാമിനിയൊന്നു ചേർന്നു

പാടിടാമിനിയൊന്നു ചേർന്നു
നമുക്കുഭാരത ഗീതകം
പാരിലറിവിൻ തിരികൊളുത്തിയ
ഭാരതസ്തുതി ദീപകം
പലതു ജാതികൾ വർണ്ണമെങ്കിലും
അരുതു പലപല ചിന്തകൾ
ഒരുമയോലുമൊരേ മനസ്സും
ഒരു വികാരവും ആകണം

അതിരെഴാത്തൊരഗാഥ നിലവറ-
യാണ് നമ്മുടെ പൈതൃകം
അതിർ തിരിച്ചതുമില്ല നമ്മുടെ
പൂർവ്വികർ ഒരുകാലവും
ആഗമങ്ങളിൽ നിന്ന് ജന്മമെടുത്ത
ഭാരത ദർശനം
അറിവുതേടി അണഞ്ഞ വർക്കൊരു
ജ്ഞാനസാഗരതീരമായി

(പാടിടാമിനി)

ആർഷപൂർവ്വ തപസ്വി നൽകിയ
ധീര കവചമണിഞ്ഞവർ
ആകുകില്ല തകർക്കുവാനൊരു
ശത്രുവിന്നൊരിക്കലും
അകലെനിന്നും ആയുധങ്ങളുമായി
വന്നൊരു യവനരെ
ആത്മ ശക്തിയിൽ വന്നു നമ്മൾ
പറഞ്ഞയച്ചമോർക്കണം

(പാടിടാമിനി)

സൂര്യ ചുംബനമേറ്റുവാങ്ങി
ശിരസ്സുയർത്തി ഹിമാലയം
കാലിൽ പാദസരങ്ങൾ ചാർത്തി
നമിച്ചിടുന്നൊരു സാഗരം
എത്ര വിസ്തൃതമെത്ര സുന്ദര-
മെത്ര മഹിതമി ഭാരതം
ഏതു ജന്മവുംമിവിടെയാകണം
എന്ന പ്രാർത്ഥന എപ്പോഴും

(പാടിടാമിനി)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു