സ്വന്തം മാതൃഭൂമിക്ക് വേണ്ടി സ്വജീവൻ പോലും ബലിയർപ്പിക്കാനുള്ള സന്നദ്ധതയാണ് യഥാർഥ ദേശസ്നേഹത്തിന്റെ സാരം. ലക്ഷക്കണക്കിന് യുവാക്കൾ സ്വന്തം ജീവിതകാലം മുഴുവൻ ദേശ സ്വാതന്ത്ര്യത്തിനു വേണ്ടി അർപ്പണം ചെയ്താൽ മാത്രമേ ഇന്നത്തെ നമ്മുടെ രാഷ്ട്രത്തിന്റെ വിധി മാറ്റി എഴുതാനാകൂ. ഈ ലക്ഷ്യത്തിൽ അടിയുറച്ച മനസ്സുകൾ യുവാക്കളിൽ വളർത്തിയെടുക്കുക എന്നതാണ് പരമപ്രധാന ലക്ഷ്യം.