പരമ പൂജനീയ ഗുരുജി പറഞ്ഞു-സേവന മനസ്ഥിതിയെയാണ്

സേവന മനസ്ഥിതിയെയാണ് എക്കാലത്തും നമ്മുടെ നാട്ടിലെ മഹാത്മാക്കള്‍ ഈശ്വര ഭക്തിയുടെ ഏറ്റവും ഉയര്‍ന്ന പ്രകടനമായി ഉയർത്തിപ്പിടിച്ചിട്ടുള്ളത്. “ഞാന്‍ രാജ്യമോ സ്വര്‍ഗ്ഗമോ ആഗ്രഹിക്കുന്നില്ല. എല്ലാ ജീവജാലങ്ങളുടെയും ദുഖങ്ങളും ദുരിതങ്ങളും ദുരീകരിക്കാനാണ് എനിക്കാഗ്രഹം.” എന്നതായിരുന്നു നമ്മുടെ പൂര്‍വ്വികരുടെ പ്രാര്‍ത്ഥന. അതാണ് യഥാര്‍ത്ഥ സേവനത്തിന്റെ അന്തസ്സത്ത. ഇങ്ങനെയുള്ള ഒരാളുടെ നിരന്തര പ്രാര്‍ത്ഥന “സേവനത്തിനായി കൂടുതല്‍ ശക്തിയും കഴിവും തരണേ” എന്നായിരിക്കും. അയാളുടെ ജീവിത സാഫല്യം തനിക്കു ദൈവം തന്നിട്ടുള്ളതെല്ലാം താന്‍ സേവനത്തിനായി സമര്‍പ്പിച്ചു എന്നതിലായിരിക്കും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു