ശാരീരിക ശക്തി ആവശ്യമാണ്, പക്ഷെ സ്വഭാവ ശുദ്ധി കൂടുതല്‍ പ്രാധാന്യം ഉള്ളതാണ്. അതായതു സ്വഭാവശുദ്ധി കൂടാതെയുള്ള ശക്തി മനുഷ്യനെ മൃഗമാക്കും. വ്യക്തിയുടെ നിലവാരത്തിലും രാഷ്ട്രത്തിന്റെ നിലവാരത്തിലും സ്വഭാവ ശുദ്ധിയാണ് രാഷ്ട്ര വൈഭവത്തിന്റെയും മഹത്ത്വത്തിന്റെയും യഥാര്‍ത്ഥ ജീവ വായു.