പടഹമടിക്കും കടലുകളെ
കഥപറയുക നിങ്ങൾക്കറിയാമോ (2)
അറിയാമോ പണ്ടിവിടെ ഹിമാലയ
ശിഖരമുലച്ചൊരു രാവണനെ (2)
അവനെ ഹരഹരപാഠിച്ചൊരു
തടവറയിലൊതുക്കിയൊരർജ്ജുനനെ (2)
അവൻറെതല കൊയ്തരിശം
തീരാതരിഞ്ഞു വംശമൊഴിച്ചവനെ (2)
അവൻറെ വെണ്മഴുവടിയറവായൊരു
നൃപൻറെ കഥയുണ്ടറിയാമോ (2)
(പടഹമടിക്കും)
ജ്വലിച്ചുയർന്നൊരു ശരമായ്
കറുകത്തതലപ്പുമവനന്നീമണ്ണിൽ (2)
അരിഞ്ഞു വീഴ്ത്തുക ധിക്കാരത്തിൻ
തലയെന്നോതിയയീമണ്ണിൽ (2)
എതിർത്ത വൈരിയെ വീഴ്ത്താനിവിടെ
തളിർത്തിരുന്നു പുൽക്കൊടിയും (2)
(പടഹമടിക്കും)