പഞ്ചേന്ദ്രിയ മർത്യസ്യ ഛിദ്രം ചേദേകമിന്ദ്രിയം
തതോസ്യ സ്രവതി പ്രജ്ഞാ ദൃതേഃ പാദാദിവോദകം
മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒരു ഇന്ദ്രിയം അനിയന്ത്രിതമാണെങ്കിൽ, ദ്വാരമുള്ള തോൽ പാത്രത്തിൽ നിന്ന് വെള്ളം ചോർന്നൊലിക്കുന്നതു പോലെ, ആ ഇന്ദ്രിയത്തിലൂടെ അവന്റെ ബുദ്ധിയും ചോർന്ന് പോകും. വ്യാഖ്യാനം: ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ളവർ യോഗികളാണ്. പവിത്രമായ ഈശ്വര ചിന്ത ഒന്നുകൊണ്ടു മാത്രം സാധിക്കുന്ന ഒന്നാണത്. ഭഗവത് ജപം കൊണ്ട് സദ്ചിത്തം സായത്തമാക്കി അത് നിലനിർത്തുന്നവൻ തന്റെ ഇന്ദ്രിയങ്ങളെ കീഴടക്കി ശാന്തിയോടെ ഭൂമിയിൽ വർത്തിക്കുമ്പോൾ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിക്കാത്തവൻ സുഖലോഭങ്ങളുടെ പിന്നാലെ പാഞ്ഞ് നഷ്ടങ്ങളുടെ കയിപ്പ്നീര് കുടിക്കുന്നു. അവന്റെ ആത്മാവ് അതുവഴി പതിയെ നശിക്കുന്നു.