നിന്ദന്തു നീതിനിപുണാ യദി വാ സ്തുവന്തു
ലക്ഷ്മീഃ സമാവിശതു ഗച്ഛതു വാ യഥേഷ്ടം |
അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായ്യാത് പഥഃ പ്രവിചലന്തി പദം ന ധീരാഃ
(നീതിശതകം ഭരത്തൃഹരി)
നീതിജ്ഞന്‍മാര്‍ നിന്ദിക്കട്ടെ; അല്ലെങ്കില്‍ സ്തുതിക്കട്ടെ. സമ്പത്ത് യഥേഷ്ടം ഉണ്ടാവുകയോ നശിക്കുകയോ ചെയ്യട്ടെ. മരണം ഇന്നുതന്നെയോ അല്ലെങ്കില്‍ കുറേക്കാലം കഴിഞ്ഞോ സംഭവിക്കട്ടെ. എന്തുതന്നെയായാലും ധീരന്‍മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍നിന്ന് ഒരടിപോലും തെറ്റിനടക്കുകയില്ല.