ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്…! അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും…! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ…!!! കാലം കുറെ കഴിഞ്ഞു…! പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി…!
അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത…! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും…! അയാൾക്കു് ആകെവിഷമമായി…! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി…! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് ചോദിച്ചു..,
“”എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്??? മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു…!
“”ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ??? വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന് കിടക്കുന്നു:… “”എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്??? നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക…! അയാള്‍ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, “”ഈ പാമ്പിന് ഒരസുഖവും ഇല്ല…!!! ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്…!!! ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ നീളം അളക്കുകയാണ്…! പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ ഒരുക്കുകയാണ്…! എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക…!!!
ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്…! കൂടെ കൊണ്ടു നടക്കാൻ അർഹത ഉള്ളതിനേയേ കൂടെ കൊണ്ട് നടക്കാവൂ…! കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും…! അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും…!!! അത് കൊണ്ട് കൂടെ കൂട്ടുന്നവരെ, വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത്, കൊണ്ട് നടക്കുക…!!!