നകസ്യചിത് കശ്ചിദിഹ സ്വഭാവാത്

നകസ്യചിത് കശ്ചിദിഹ സ്വഭാവാത്
ഭാവത്യുദാരോഭിമതഃ ഖലോ വാ
ലോകേ ഗുരുത്വം വിപരീതതാം വാ
സ്വചേഷ്ടിതാന്യേവ നരം നയന്തി

സ്വാഭാവികമായി ഒരാള്‍ക്കും മറ്റൊരാള്‍ ഉദാരനായോ അഭിമതനായോ നീചനായോ ഭവിക്കുന്നില്ല. ലോകത്തില്‍ യോഗ്യതയെയോ അയോഗ്യതയെയോ ഉണ്ടാക്കുന്നത് ഓരോരുത്തരുടെയും പ്രവൃത്തികളാണ്. ഈ ലോകത്തിൽ ആരാണ് യോഗ്യൻ ആരാണ് അയോഗ്യൻ. അല്ലെങ്കിൽ എങ്ങിനെയാണ് ഒരാളുടെ യോഗ്യതയെ അളക്കുന്നത്. ഒരുവൻ തന്റെ കർമ്മങ്ങൾ ചെയ്യുന്നത് മറ്റൊരുവന് ഹീനമായ തീർന്നേക്കാം. പക്ഷെ അവിടെ അയാൾ അയോഗ്യനെന്ന് തീർത്തും എങ്ങിനെ പറയും. അയാൾ ചെയ്തത് അയാളുടെ കർമ്മം മാത്രമാണ്. കർമ്മത്താൽ നിറഞ്ഞ ഈ പ്രപഞ്ചത്തിൽ ഒരുവന്റെ പ്രവർത്തികൊണ്ട് മാത്രം അയാളെ വിലയിരുത്താൻ കഴിയില്ല. ഇരുവശങ്ങളും സ്പഷ്ടമായി തന്നെ ഗ്രഹിച്ചാലെ യോഗ്യനാണോ അതോ അയോഗ്യനാണോ എന്ന് നിർവചിക്കാൻ സാധിക്കുകയുള്ളു. ഇപ്രകാരം ലോകത്തെ ശ്രദ്ധിച്ചാൽ ആരേയും നീചനായി കണക്കാകുവാൻ സാധിക്കുകയില്ല. ഇത് മനസ്സാൽ ധരിച്ച് സഹജീവികളെ ഹീനിക്കാതെ സ്വകർമ്മങ്ങളിൽ വ്യാപൃതരവാൻ നാം ശ്രദ്ധിക്കണം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു