ധർമോ രക്ഷതി രക്ഷിതഃ

അര്‍ജുന – കര്‍ണ യുദ്ധം. യുദ്ധഭൂമിയില്‍ കര്‍ണൻ്റെ തേര്‌ മണ്ണില്‍ പൂണ്ടുപോയി. കര്‍ണന്‍ തേരില്‍ നിന്നിറങ്ങി അതു പൊക്കാനുള്ള ശ്രമത്തിലായി. ഈ സന്ദര്‍ഭം ശരിക്കും ഉപയോഗിക്കാന്‍ ഭഗവാന്‍
ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിച്ചു. അര്‍ജുനന്‍ കര്‍ണൻ്റെ നേരെ അസ്ത്രം തൊടുത്തു. ഇതുകണ്ട കര്‍ണന്‍ അര്‍ജുനനോട്‌ വിളിച്ചു പറഞ്ഞു: “നോക്കൂ, ഞാന്‍ ഇപ്പോള്‍ നിശ്ശസ്ത്രനാണ്. ഈ സന്ദര്‍
ഭത്തില്‍ എൻ്റെ നേരെ അസ്ത്രം അയക്കുന്നത്‌ അധര്‍മമാണ്‌, ലജ്ജാവഹമാണ്‌.”

കര്‍ണന്‌ മറുപടി യോഗേശ്വരനായ ശ്രീകൃഷ്ണന്‍ തന്നെ നല്‍കി: “നീ ഇപ്പോള്‍ ഏത്‌ ധര്‍മത്തെക്കുറിച്ചാണ്‌ നിലവിളിക്കുന്നത്‌? നിശ്ശസ്ത്രനായി ചുറ്റുപാടും വളയപ്പെട്ട നിസ്സഹായനായ കൊച്ചു ബാലനെ അഭിമന്യുവിനെ പിന്നില്‍ നിന്ന്‌ എയ്ത്‌ വീഴ്ത്തുമ്പോള്‍ നിൻ്റെ ധാര്‍മികബോധം എവിടെയായിരുന്നു? രാജസദസ്സില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം നടത്തിയപ്പോള്‍ നിൻ്റെ ധാര്‍മികബോധം എവിടെയായിരുന്നു? ധര്‍മത്തെക്കുറിച്ച്‌ സംസാരിക്കാന്‍ നീ യോഗ്യനല്ല. ഞങ്ങളെ ധര്‍മം പഠിപ്പിക്കാനും മിനക്കെടേണ്ട. യുദ്ധത്തില്‍ സ്വന്തക്കാരെ രക്ഷിക്കലും നഷ്ടപ്പെട്ട രാജ്യം വീണ്ടെടുക്കലുമാണ്‌ ഞങ്ങളുടെ ധര്‍മം. ധര്‍മത്തെ കാത്തുരക്ഷിച്ചാല്‍ മാത്രമേ ആ ധര്‍മം നിന്നെയും കാക്കുകയുള്ളൂ. ഇനിയിപ്പോള്‍ ധര്‍മത്തിൻ്റെ പേര്‌ പറഞ്ഞ്‌ രക്ഷപ്പെടാന്‍ നോക്കേണ്ട. ഫലമില്ല!”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു