ധ്വജവന്ദനം – ഗുരുഭഗവധ്വജമേ ഉയരൂ

ഗുരുഭഗവധ്വജമേ ഉയരൂ ഹൃദയനഭസിങ്കല്‍
അര്‍പ്പിപ്പൂ നാം കോടി പ്രണാം

ശോണിതശോഭകലര്‍ന്നൊരു ത്യാഗമയോജ്വല ചരിതത്താല്‍
അഖണ്ഡ ഭാരതഭൂവിനെ വൈഭവകോടിയിലെത്തിക്കാന്‍
ദേശഭക്തിയാല്‍ ഹൃദയമിടിപ്പുകളുഗ്രതയാര്‍ന്നിടവേ
അണിചേര്‍ന്നണിയായ്‌ നില്‍പ്പു ഭാരതഭൂവിന്‍ വീരസുതര്‍

ശുദ്ധശീലതാ ചാരിത്ര്യത്തിന്‍ പവിത്രസുത്രത്തില്‍
അഭയവീരതാ ശൗര്യധീരതാ സംയമശാന്തി ദയാ
സദ്ഭാവങ്ങളശേഷമിണങ്ങിയ കുസുമമനോഹരമാം
ജീവിതമാല്യം അര്‍പ്പിപ്പു നാം ഹേ ഗുരുവര ഭഗവാ

ഈ ഗുരുപൂജാമംഗളവേളയിലസംഖ്യമാം ബലികള്‍
നല്‍കിയ ബലിദാനികള്‍തന്‍ പുണ്യപരമ്പരയീ ഞങ്ങള്‍
തനമനധനജീവിതമിവയെല്ലാം അര്‍പ്പിച്ചീടാനായ്‌
വ്രതധാരികളായ്‌ നില്‍പു ഹൈന്ദവ വീരര്‍ നിന്‍തണലില്‍.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു