ദേശഭക്തിതൻതീജ്വാലയിലായ്
അഗ്നിശുദ്ധിവരുത്തുക നാം
ശ്രുതം സൂശീലംഇവയാലെന്നും
ഉദാത്ത മാതൃകയാവുക നാം
ഉജ്വലമായൊരു തിരിയാവാം
ജ്വലിച്ചുയർന്നു പടർന്നീടാം
ദേശഭക്തിതൻ തീജ്യാലയിലായ്
അഗ്നിശുദ്ധി വരുത്തുക നാം
ത്യാഗത്തിൻപരിപൂർണ്ണതയാലേ
ഉഴുതുമറിക്കുകനാംഈ മണ്ണിനെ
നവചേതനയുടെവിത്തുകൾവിതറാം
അതിലായ് വിടരും നവപുഷ്പങ്ങൾ
സമത്വസുന്ദര നാടിനു നൽകാം
ദേശഭക്തിതൻ തീജ്യാലയിലായ്
അഗ്നിശുദ്ധി വരുത്തുക നാം
അധർമ്മശക്തിപടയ്ക്കുനേരെ
ഞാണുതൊടുക്കും പാർത്ഥനേ
നൽകാം നവയുഗ പാർത്ഥരേ-
നൽകീടാം അവർക്കു ഗീതയും –
ഒതിടാം ഭഗവത് ഗീതയും ഓതിടാം
പുതിയൊരു പുലരിയേ……
വരവേൽക്കാം……………….
ദേശഭക്തിതൻ തീജ്വാലയിലായ്
അഗ്നിശുദ്ധി വരുത്തുക നാം
ശ്രുതം സുശീലമിവയാൽ
ഉദാത്തമാതൃകയാവുകനാം