ഞാൻ വരുന്നു വരുന്ന നാളുകൾക്കാശയായ് വരദാനമായ്

ഞാൻ വരുന്നു വരുന്ന നാളുകൾക്കാശയായ് വരദാനമായ്
ഞാൻ വരുന്നു കഴിഞ്ഞക്കാലത്തിൻ പൂർത്തിയായ് തപസ് പൂർത്തിയായ്
വിശ്വമംഗള ദീക്ഷ തൻ വ്രതശുദ്ധിയേന്തിയ ഹിന്ദു ഞാൻ

(ഞാൻ വരുന്നു)

ഭാരതത്തിന്റെ ഭൂതകാലത്തിലൂന്നി നിൽക്കുന്ന കാലുകൾ
വർത്തമാന വ്യഥകളും മുഗ്ദ മോഹവും ശ്വസിക്കുന്നു ഞാൻ
ഭാവി തൻ പൂർണ്ണ സീമയിൽ പൊന്നുഷസ്സിനെ വരവേൽപ്പു ഞാൻ

(ഞാൻ വരുന്നു)

മർത്യ ജാതിതൻ പേറ്റുനോവുമായി എത്ര ദൂരമലഞ്ഞു ഞാൻ
സ്തന്യ മൂട്ടി വളർത്തി ഞാനെത്ര നാഗരികത നാൾക്കുനാൾ
എണ്ണമറ്റ ജനിമൃതികൾക്ക് സാക്ഷിയാണെന്റെ കണ്ണുകൾ

(ഞാൻ വരുന്നു)

വിശ്വമാണെന്റെ വീഥിയുഴുന്ന ചക്രമെൻ തേർ ക്കുതിരകൾ
സർഗ്ഗ സംഹാരശക്തിയാണെന്റെ ദിഗ് വിജയ പടവാളുകൾ
സത്യസൗന്ദര്യ മംഗളങ്ങൾ തൻ വാഴ്ചയാണെൻ ജയോൽസവം

(ഞാൻ വരുന്നു)

കൂരിരുട്ടിന്റെ ഗഹ്വരങ്ങളിൽ കൂടിയെൻ രഥമോട്ടി ഞാൻ
ക്രൂര ശക്തി തൻ പർവ്വതങ്ങളെൻ കാൽച്ചുവട്ടിലമർത്തി ഞാൻ
സത്യധർമ്മ വിജയവിശ്വാസ വൈജയന്തി പറത്തി ഞാൻ

(ഞാൻ വരുന്നു)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു