ജയ ജയ ഭാരത ധരണീ മാതേ
ജയ ജയ പാവന ചരിതേ (2)
ശ്രീശങ്കരാചാര്യരദ്വൈത മന്ത്രങ്ങൾ
ഓതിയ ശ്രീകോവിലാണീ ധരിത്രി
വീര പഴശ്ശിക്കും ദളവയ്ക്കും ഗാന്ധിയ്ക്കും
ഈറ്റില്ലമാക്കിയ കർമ്മഭൂമി
ജയ ജയ ഭാരത ധരണീ മാതേ
ജയ ജയ പാവന ചരിതേ
വേദകാലത്തിന്റെ മാഹാത്മ്യമറിയുവാൻ
രാമരാജ്യത്തിൻ മഹത്വമുൾക്കൊള്ളുവാൻ (2)
ദേശഭക്തിജ്വാല ഉള്ളിൽ കൊളുത്തുവാൻ
ജ്ഞാന സർവ്വസ്വമാം ഗീതയിൽ മുങ്ങിടാൻ (2)
ജയ ജയ ഭാരത ധരണീ മാതേ
ജയ ജയ പാവന ചരിതേ
സത്യധർമ്മങ്ങൾതൻ പാതയിൽ നന്മയാം
കൈവിളക്കേന്തിനടന്ന മഹാരഥർ (2)
ജീവന്റെ ജീവനായ് വന്ദേ മാതരം
ആത്മാവിൻ താളിൽ പ്രതിഷ്ഠിച്ച പൂർവ്വികർ (2)
ജയ ജയ ഭാരത ധരണീ മാതേ
ജയ ജയ പാവന ചരിതേ
മാറിടം കീറിപ്പിളർത്തുന്ന മക്കളെ
മാറോടു ചേർത്തുകൊണ്ടമ്മകരയുമ്പോൾ (2)
ജീവിതം ഹോമിച്ചു നേടിയ സ്വാതത്ര്യം
കാക്കുവാൻ പൂർണ്ണ സമർപ്പണം ചെയ്തിടാം (2)
ജയ ജയ ഭാരത ധരണീ മാതേ
ജയ ജയ പാവന ചരിതേ