ഇന്ന് നമ്മുടെ ഇതിഹാസങ്ങളെക്കുറിച്ചോ ഉജ്ജ്വലഭൂതകാലത്തെക്കുറിച്ചോ പഠിപ്പിക്കാന്‍ സ്കൂളുകളില്‍ വ്യവസ്ഥയില്ല. പഠിപ്പിക്കുന്നതാണെങ്കിലോ നമ്മള് അടിമകളായതിന്റെ ദുര്‍വ്യാഖ്യാനങ്ങളും.
ഈ ആത്മഘാത വിദ്യാഭ്യാസം നമ്മളുടെ അഭിമാനം ചോര്‍ത്തിക്കളയുന്നു. ചെറുപ്പം മുതലേ ഇങ്ങനെയാണ് നമ്മുടെ കുട്ടികള്‍ വളരുന്നത്. അവരില്‍ ആത്മാഭിമാനം വളര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല.
എനിക്ക് ഒരു കഥ ഓര്‍മവരുന്നു. ഒരിക്കല്‍ രാജാവിന്റെ ദര്‍ബാറില്‍ ഒരു തത്ത വില്പനക്കാരന് കടന്നു വന്നു. അയാള്‍ രണ്ട് തത്തകളെ എടുത്തുകാണിച്ച് രാജാവിനോട് പറഞ്ഞു: “ഈ തത്തകള്‍ മനുഷ്യര്‍ പറയുന്നതുപോലെ സംസാരിക്കും.” രാജാവ് അവയെ വാങ്ങി ഒന്നിനെ കൊട്ടാര വാതില്ക്കലും മറ്റൊന്നിനെ പരദേവതയുടെ ശ്രീകോവിലിനു മുമ്പിലും തൂക്കിയിട്ടു. നാളുകള്‍ കടന്നുപോയി. പെട്ടെന്ന് രാജാവിന് തത്തകളുടെ ഓര്മ വന്നു. അവയുടെ സംഭാഷണം കേള്‍ക്കാന്‍ രാജാവിന് കാതുകം തോന്നി. പരിവാരസമേതം അദ്ദേഹം കൊട്ടാരവാതില്ക്കലേക്കു നടന്നു. തത്ത അസഭ്യം പറയാന്‍ തുടങ്ങി. ആശ്ചര്യപ്പെട്ട് രാജാവ് അവിടെ നിന്ന് അമ്പലവാതില്ക്കലെത്തി. അവിടെയുണ്ടായിരുന്ന തത്തയാകട്ടെ
ഈശ്വരകീര്ത്തനങ്ങളും സംസ്കൃത ശ്ലോകങ്ങളും ഉരുവിടുന്നതാണ് അദ്ദേഹം കേട്ടത്. തത്തകളുടെ വ്യത്യസ്ത രീതിയിലുള്ള പ്രതികരണത്തിന്റെ കാരണം രാജാവ് മന്ത്രിയോട് അന്വേഷിച്ചു. മന്ത്രി പറഞ്ഞു; ഒന്ന് കാവല്‍ നിൽക്കുന്ന ഭടന്മാരുടെ സംഭാഷണം കേട്ടു പഠിച്ചു. മറ്റൊന്ന് ഭക്തന്മാരുടെ ഈശ്വര കീര്‍ത്തനങ്ങള്‍ കേട്ടുവളര്‍ന്നു. അവ പഠിച്ചത് പറഞ്ഞുവെന്നേയുള്ളു.