ചലനം ചലനം രാപ്പകൽ ചലനം
ചലനമെന്നത് ജീവിത ധർമ്മം
നിശ്ചല ഭാവം നിഷ്ക്രിയ ഭാവം
ജീവിത ധർമ്മനിരാസം പാപം
(ചലനം)
ചലനാത്മകമേ വിശ്വമശേഷം
സർഗ്ഗ സ്ഥിതിലയ താള വിശേഷം
ജനനം ചലനം ചലനം ജീവിതം
ചലന വിരാമം മരണം മൂകം
(ചലനം)
ചലനം സ്നേഹം സേവന ദാഹം
വിശ്വ വിശാലം വ്യാപന മോഹം
സ്വാർത്ഥ നിഷേധം പരഹിത ബോധം
സർവ്വസ്വാർപ്പണ ജീവിത ശപഥം
(ചലനം)
ജാഡ്യമനാര്യം ക്ലീബം ദൈന്യം
ജാഗ്രത ജാഗ്രത ദിവ്യം മാന്യം
നിത്യമവിശ്രമ അവിരത ചലനം
ധ്യേയപൂർത്തിതൻ ഏക നിദാനം
(ചലനം)