ധര്‍മം സ്രേഷ്ടമാകുന്നു. ധര്‍മത്തിന്റെ ഘടകങ്ങള്‍ എന്തെല്ലാമാണ്? പാപവര്‍ജനം, ശുഭാകര്‍മാനുഷ്ടാനം, ദയ, ദാനം, (ഔദാര്യം), സത്യം, ശുചിത്വം, ഇവതന്നെ. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും, ജലജന്തുകള്‍ക്കും പ്രാണരക്ഷ കൊടുക്കണം. ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ സുകൃതികളാണ്.