പരം പൂജനീയ ഡോക്ടർജി പറഞ്ഞു: സംഘത്തിന് ഒരു പുതിയ പതാക സൃഷ്ടിക്കേണ്ടതില്ല; സംഘമല്ല ഭഗവത് ധ്വജത്തെ സൃഷ്ടിച്ചത്. ആയിരക്കണക്കിന് വർഷങ്ങളായി രാഷ്ട്രത്തിന്റെ ധർമ്മ ധ്വജമായിരുന്ന പരമ പവിത്ര ഭഗവത് ധ്വജത്തെ രാഷ്ട്ര ധ്വജമായി സ്വീകരിക്കുക മാത്രമാണ് സംഘം ചെയ്തിട്ടുള്ളത്. ഭഗവത് ധ്വജത്തിന് ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്. അത് ഹിന്ദു സംസ്കൃതിയെ പ്രകാശിപ്പിക്കുന്നു. ഇതിനെ തന്നെയാണ് സംഘം ശ്രേഷ്ഠഗുരുവായി സ്വീകരിച്ചിട്ടുള്ളത്.