നമ്മുടെ സനാതനസംസ്കൃതി വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ പലരും ശ്രമിക്കാറില്ല. പുരോഗമന ചിന്താഗതിയുടെ പേരില്‍ അതിനെ വികലമായാണ് പലരും കാണുന്നത്.
ഭാരതസംസ്കാരത്തെ അഹൈന്ദവമെന്നും സങ്കരസംസ്കൃതിയെന്നും സമർത്ഥിക്കാന്‍ ചിലര്‍ വൃഥാ ശ്രമിക്കുന്നു. ഒരു പ്രഫസറുടെ കഥയുണ്ട്.
ജന്തുശാസ്ത്രത്തില്‍ പ്രഗത്ഭനായ കോളേജ് പ്രഫസറുണ്ടായിരുന്നു. അദ്ദേഹത്തെയൊന്നു കളിയാക്കാന്‍ ചില വിദ്യാർത്ഥികള്‍ തിരുമാനിച്ചു. അവര്‍ ഒരു ജലജീവിയെ പിടിച്ച് അതിന്റെ ചില അവയവങ്ങള്‍ ഛേദിച്ചു കളഞ്ഞു. പകരം മറ്റു ചില ജീവികളുടെ അവയവങ്ങള്‍ വച്ചു പിടിപ്പിച്ചു. അതിനെ പ്രഫസറുടെ മുമ്പില്‍ കൊണ്ടുവന്നുവച്ച് പരിശ്രമം നടിച്ചു പറഞ്ഞു: “ഞങ്ങള്‍ക്കിതിനെ ഒരു ജലാശയത്തില്‍ നിന്നു കിട്ടിയതാണ്. ഏതുതരം ജീവിയാണെന്ന് നിര്‍ണയിക്കാന്‍ കഴിയുന്നില്ല. പ്രഫസര്‍ സൂഷ്മദർശിനി ഉപയോഗിച്ച് അതിനെ നിരീക്ഷിച്ചു. ഗൗരവം നടിച്ച് കുട്ടികളോടായി പറഞ്ഞു. “ഛെ! ഛെ! ഇത്രയും സര്‍വസാധാരണമായ
അസംബന്ധം” കുട്ടികള്‍ പിന്നെയവിടെ നിന്നില്ല.
ഇത്തരം അസംബന്ധമായ വാദമുഖവുമായിട്ടാണ് ഇന്നത്തെ പുരോഗമനവാദികള്‍ ഭാരതസംസ്കാരം നിര്‍ണയിക്കുന്നത്. ഒരു ആനയുടെ ദേഹത്തോട് പോത്തിന്റെ തലയും കാലുകളും കുരങ്ങിന്റെ വാലും ചേര്‍ത്ത് ഒരു പുതിയ ജീവിയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുപോലെയാണിത്. ഇതുമൂലം ബീഭത്സമായ ഒരു ജഡം മാത്രമായിരിക്കും ലഭിക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല.