നാഗ്പൂരിലെ ചിട്ട്നി ബസാറില്‍ ഒരിക്കല്‍ ഒരു മഹാസമ്മേളനം നടന്നു. സമ്മേളനത്തില്‍ പതിനായിരത്തോളം പേര്‍ ആവേശപൂര്‍വം പങ്കെടുക്കുന്നുണ്ട്. തികഞ്ഞ അച്ചടക്കത്തോടെ. പ്രശസ്തനായ ഒരു നേതാവാണ് പ്രസംഗിക്കുന്നത്. പ്രസംഗം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ ശ്രോതാക്കളില്‍ ഒരാള്‍ ചാടി എഴുന്നേറ്റ് “പാമ്പ്-പാമ്പ്’ എന്നു പറഞ്ഞ് ഓടി. ഇതു കണ്ട് അടുത്തിരുന്നവരും “പാമ്പ്-പാമ്പ്” എന്നു പറഞ്ഞ് ചാടി എഴുന്നേറ്റു. പരസ്പരം ചവിട്ടും തൊഴിയുമേറ്റ് പലരും വീണു. നിമിഷങ്ങള്‍ക്കുള്ളില്‍ മൈതാനം കാലിയായി.
ബന്ധപ്പെട്ടവര്‍ അന്വേഷിച്ചപ്പോഴാണ് സത്യസ്ഥിതി മനസ്സിലായത്. ആരുടേയോ മേല്‍ ഒരു തവള ചാടി. തവളയുടെ പിന്നില്‍ പാമ്പ് കാണും എന്ന ചിന്ത അയാളെ ഭയപ്പെടുത്തി. ഈ ഭയമാണ് സര്‍വരേയും ബാധിച്ചത്.
ഈ സംഭവം ഡോക്ടര്‍ജിയെ ചിന്താകുലനാക്കി. ഇത് ചൂണ്ടിക്കാണിച്ച് സുസംഘടിത ശക്തിയുടെ ആവശ്യം അദ്ദേഹം ഈന്നിപറയുമായിരുന്നു.
എനിക്ക് ഇതിനുശേഷം നടന്ന ഒരു സംഘപരിപാടി ഓര്‍മവരുന്നു. വലിയൊരു മൈതാനിയില്‍ സംഘത്തിന്റെ വാര്‍ഷികോത്സവം നടക്കുകയാണ്. സ്വയംസേവകരും ധാരാളം അനുഭാവികളും
എത്തിച്ചേര്‍ന്നിട്ടുണ്ട്. ശാരീരിക് പരിപാടിക്കുശേഷം ഞാന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റു. കുറെ കഴിഞ്ഞപ്പോള്‍ ഒരു ഭാഗത്ത് ഒരു ചലനം, ചില സ്വയംസേവകര്‍ പരിര്രമത്തോടെ എഴുന്നേറ്റു. ഇതു കണ്ട് ചില അനുഭാവികളും എഴുന്നേറ്റു.
ഞാന്‍ മൈക്കിലൂടെ പറഞ്ഞു: “സ്തഭ് ഉപവിശഃ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാവരും ഇരുന്നു. പരിപാടി ഭംഗിയായി അവസാനിച്ചു. സ്വയംസേവകര്‍ക്കിടയില്‍ ഒരു പാമ്പ് വന്നുപെട്ടതാണ് സംഭവം
എന്ന് പിന്നിട് മനസ്സിലായി. രണ്ട് സ്വയംസേവകര്‍ ദണ്ഡകൊണ്ട് അതിനെ തല്ലിക്കൊല്ലുകയും ചെയ്തു.
സംഘടിതശക്തിയും വെറും ആള്‍ക്കൂട്ടവും തമ്മിലുള്ള വ്യത്യാസം ഇതാണ്.