ഭാരതത്തിലെ സുപ്രസിദ്ധ കവിയും തത്ത്വജ്ഞാനിയുമായ രവീന്ദ്രനാഥ ടാഗോര്‍ ഒരിക്കല്‍ ജപ്പാന്‍ സന്ദര്‍ശിക്കാന്‍ പോയി. അവിടുത്തെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹത്തിന്റെ പ്രഭാഷണം
ഏര്‍പ്പാടു ചെയ്തിരുന്നു. സമയത്ത് പ്രസംഗവേദിയിലേക്ക് കടന്നുവന്ന ടാഗോറും അധികൃതരും അത്ഭുതപ്പെട്ടു. ഓഡിറ്റോറിയത്തിലെ മുഴുവന്‍ കസേരയും കാലിയായിരുന്നു. തൊട്ടടുത്ത ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ ആരവം കേള്‍ക്കാം. അധികൃതര്‍ വിദ്യാര്‍ഥികളെ അന്വേഷിച്ച് ഹോസ്റ്റലില്‍ എത്തി. ചില വിദ്യാര്‍ഥികള്‍
അധികൃതരോട് അവരുടെ മനഃശാസ്ത്രം വെട്ടിത്തുറന്നു പറഞ്ഞു. ടാഗോര്‍ വലിയ തത്ത്വജ്ഞാനിയും കവിയും വാഗ്മിയുമായിരിക്കാം. പക്ഷേ ഒരു അടിമരാജ്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല.””
തത്ത്വജ്ഞാനം എത്ര സത്യവും ശ്രേഷ്ഠവുമായാലും അതിന്റെ പിന്നില്‍ ശക്തവും സംഘടിതവും സ്വതന്ത്രവുമായ ഒരു രാഷ്ട്രമില്ലെങ്കില്‍ മതിപ്പുണ്ടാവുകയില്ല.