ഗുരുജി പറഞ്ഞ കഥകൾ – താനാജി

പല തരത്തിലുള്ള കര്‍ത്തവ്യങ്ങളില്‍ പ്രഥമസ്ഥാനം ഏതിനെന്നതിനെ ചൊല്ലി ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ മനസ്സില്‍ സംഘര്‍ഷം ഉടലെടുക്കാറുണ്ട്‌. ഈ കാര്യത്തില്‍ താനാജിയുടെ ജീവിതം നമുക്കുവഴികാട്ടിയാണ്‌.

ശക്തമായ കൊണ്ടണക്കോട്ട (പിന്നീട്‌ സിംഹഘട്ടി) കീഴടക്കുന്ന വെല്ലുവിളി സ്വീകരിക്കാന്‍ ശിവാജി താനാജിക്ക്‌ സന്ദേശമയച്ചു. ആ അവസരത്തില്‍ അദ്ദേഹം മകന്റെ കല്യാണാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ശിവാജിയുടെ സന്ദേശം വായിച്ച്‌ താനാജി അല്പനേരം മൗനമായിനിന്നു. പിന്നീട്‌ സ്വയം പറഞ്ഞു. പുത്രന്റെ വിവാഹം കുറച്ചു ദിവസത്തേക്കു നീട്ടിയതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല, നാടിനോടുള്ള കര്‍ത്തവ്യമാണ്‌ പ്രധാനം. ഞാന്‍ രാജാവിന്റെ ആജ്ഞ അനുസരിക്കുന്നു. വിവരം മകനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ്‌ താനാജി കൊണ്ടണക്കോട്ടയിലേക്ക്‌ സൈന്യത്തെ നയിച്ചു. മകനും താനാജിയെ പിന്തുടര്‍ന്നു. യുദ്ധം വിജയിച്ചെങ്കിലും ഘോരമായ സംഘട്ടനത്തില്‍ താനാജി കൊല്ലപ്പെട്ടു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു