ഗുരുജി ഗോള്‍വള്‍ക്കര്‍ (രക്ഷാബന്ധന്‍)

നമ്മുടെ ബന്ധുത്വം ഈട്ടി ഉറപ്പിക്കേണ്ടത്‌ ഇന്ന്‌ അനിവാര്യമായിരിക്കുന്നു. നാം നമ്മുടെ യഥാര്‍ത്ഥബന്ധങ്ങള്‍ തിരിച്ചറിയണം. ഇത്‌ നമ്മുടെ ജീവിതം സുരക്ഷിതമാക്കും. എല്ലാവര്‍ക്കും സ്വന്തം കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും. തോളോടുതോള്‍ ചേര്‍ന്നുനിന്ന്‌ എല്ലാ വിഷമങ്ങളും വിസ്മരിക്കാനുള്ള നിമിഷമാണിത്‌. പരസ്പരം കൈകോര്‍ത്ത്‌ ഒന്നിച്ചുനിന്ന്‌ മുന്നേറാനുള്ള അവസരമിതാ കൈവന്നിരിക്കുന്നു. വിഘടിച്ചുപോയ സമാജത്തെ രക്ഷാബന്ധനമുപയോഗിച്ച്‌ പരസ്പരം സംയോജിപ്പിക്കാം. നമ്മുടെ അറിവില്ലായ്മയാലും, മറ്റുള്ളവരുടെ ഗൂഢാലോചനകളായാലും നമ്മള്‍ക്കിടയിലുണ്ടായ എല്ലാ ഭിന്നതകളായാലും നമുക്ക്‌ ദൂരീകരിക്കാം. നമ്മള്‍ ഏത്‌ അമ്മയുടെ വസ്ത്രാഗ്രത്തിൻ്റെ തണലിലാണോ ജീവിക്കാന്‍ പഠിച്ചത്‌, ആരുടെ മടിത്തട്ടിലാണോ ജന്മം കൊണ്ടത്‌ ആ അമ്മയെ നാം ഒരിക്കലും വഞ്ചിക്കുകയില്ല. അവരുടെ മടിത്തട്ട്‌ ഒരിക്കലും കളങ്കിതമാക്കുകയില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു