കരുണാ മുരളീധാരാ
മനസി നിറയ്ക്കുക കണ്ണാ
കരുണാ മുരളീധാരാ…
ഗോകുലമണിയും മണിയും നീയേ
ഗോപികാ ഹൃദി നിനവും നീയേ
വൃന്ദാരണ്യപ്പൂക്കളില്‍ നിറവും
മണവും മധുവും നീയേ
കാളിയമര്‍ദ്ദക ഞങ്ങടെ കണ്‍കളില്‍
അമൃതെഴുതൂ നിന് മിഴിയാല്‍
കരുണാ മുരളീധാരാ…
ധര്‍മ്മാധര്‍മ്മ രണങ്ങളില്‍ ഞങ്ങടെ
കണ്മിഴി തെളിയാന്‍ നീളേ
നിത്യനിരാമയ ശംഖൊലിപോലെ
ഒഴുകാവൂ നിന് സ്മരണ
കരുണാ മുരളീധാരാ…
മനസി നിറയ്ക്കുക കണ്ണാ
കരുണാ മുരളീധാരാ…