കരളുറപ്പുള്ള പഥികരേ നിങ്ങളീ

കരളുറപ്പുള്ള പഥികരേ നിങ്ങളീ
കഠിനമാർഗ്ഗം വരിക്കുവാൻ പോരുക
ഇളവൊരൽപ്പവുമില്ലാത്ത യാത്രയിൽ
അണിനിരക്കുവോർക്കൊപ്പം ഗമിക്കുക (2)

പിറവി തന്നൊരീനാടിന്റെ വൈഭവ
പുലരിതേടുന്നൊരീ സംഘ യാത്രയിൽ
അകമെരിച്ചു തെളിച്ചവിളക്കുമായ്
ഇരുളുതാണ്ടി കടക്കുവോരാണു നാം (2)

തണലോരൽപ്പം പോലുമില്ലാത്തതാം
കനലുകത്തി കിടക്കുമീ പാതയിൽ
ഉടൽകരിഞ്ഞു പിടഞ്ഞു വീഴാതെ നാം
ഉയിരിലാദർശ തണ്ണീർനിറക്കുക (2)

അതിവിദൂര ലക്ഷ്യങ്ങളെ തേടുമീ
അറുതിയില്ലാത്ത യാത്രികരാണു നാം
സഹജസ്നേഹമാം പാഥേയമെപ്പൊഴും
അമൃതഭോജനമായി കരുതുക (2)

പിറകിലെത്തുന്ന തലമുറയ്ക്കായി നാം
പുതിയ നാളയെ തീർപ്പാനിറങ്ങിയോർ
അപരനന്യനായ് കാണാതെ സേവനം
വ്രതമതാക്കും തഥാഗതരാണു നാം (2)

കരളുറപ്പുള്ള പഥികരേ നിങ്ങളീ…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു