കദര്യമാക്രോശകമശ്രുതം ച
വനൌകസം ധൂർത്തമമാന്യ മാനിനം
നിഷ്ഠൂരിണം കൃതവൈരം കൃതഘ്നം
ഏതാൻ ഭൃശാർത്തോ പി ന ജാതു യാചേത്
വളരെ വിഷമത്തിൽ അകപ്പെട്ടാൽ കൂടി, കൃപണൻ, പുലഭ്യം പറയുന്നവൻ, മൂർഖൻ, സംസ്ക്കാരമില്ലാത്തവൻ, വൈരമുണ്ടാക്കുന്നവൻ, കൃതഘ്നൻ എന്നിവരോട് യാതൊരു സഹായവും യാചിയ്ക്കരുത്. ഗുണവാന്മാരോട് യാചിച്ച് കിട്ടാതിരിയ്ക്കലാണ്, അധമന്മാരോട് യാചിച്ച് കിട്ടുന്നതിലും ഭേദം എന്ന് മഹത്തുക്കൾ പറയുന്നു.