ഒരുമയുടെ പെരുമ

ഒരു വൃദ്ധനുണ്ടായിരുന്നു. സുഖസമൃദ്ധി നിറഞ്ഞ കുടുംബം. വേണ്ട്രത ധനവും സമ്പത്തും. അയാള്‍ക്ക്‌ നാലു പുത്രന്മാരുണ്ടായിരുന്നു. ബുദ്ധിമാന്മാരും മിടുക്കന്മാരും. പക്ഷേ അവര്‍ പരസ്പരം കലഹിച്ചിരുന്നു. ഇതില്‍ ദുഖിതനായിരുന്നു പാവം വൃദ്ധന്‍, ഒരു ദിവസം അദ്ദേഹം നാല്‌ മക്കളേയും വിളിച്ചു വരുത്തി കുറെ ചുള്ളി
ക്കമ്പു കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. എന്നിട്ട്‌ പറഞ്ഞു: “ആ കെട്ടൊന്നൊടിക്കൂ.” ഓരോരുത്തരും മുഴുവന്‍ ശക്തിയുമുപയോഗിച്ച്‌ പരിശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. വൃദ്ധന്‍ കെട്ടഴിച്ചു. ഓരോ കമ്പായി ഒടിക്കാന്‍ മക്കളോട്‌ പറഞ്ഞു. മക്കള്‍ നിഷ്പ്രയാസം ഒടിച്ചുമാറ്റി.

വൃദ്ധന്‍ മക്കളെ നോക്കി ചോദിച്ചു: “ഇതില്‍നിന്ന്‌ നിങ്ങള്‍ക്കെന്തുമനസ്സിലായി?” അത്‌ ഒരു കെട്ടായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ ഒടിക്കാന്‍ കഴിഞ്ഞില്ല. ഓരോന്നായി മാറ്റിയപ്പോള്‍ നിഷ്പ്രയാസം ഒടി
ക്കാന്‍ കഴിഞ്ഞു. ഇതുപോലെയാണ്‌ നിങ്ങളുടെ ജീവിതവും. നിങ്ങള്‍ ഒന്നായി നിന്നാല്‍ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ല. മറിച്ച്‌ പരസ്പരം കലഹിച്ചു വേറിട്ടു നിന്നാല്‍ സര്‍വൈശ്വര്യവും നിമിഷമാത്രകൊണ്ട്‌ ഇല്ലാതാകും.

ഈ കഥ കുട്ടികള്‍ക്ക്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്കും പാഠമാണ്‌. നാം വേഷത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരുപറഞ്ഞ്‌ കലഹിച്ച്‌ വിഘടനവാദത്തിന്‌ കൂട്ടുനിന്നാല്‍ നമ്മുടെ രാജ്യം ഛിന്നഭിന്നമായിപ്പോകും. മറിച്ച്‌ സംഘടിതശക്തി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ ഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കാനും കഴിയും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു