ഏകനിഷ്ഠസേവകനായ്

ഏകനിഷ്ഠസേവകനായ് ഞാൻ മോക്ഷമെന്തുവേറെ?
വരികയായ് ഞാൻ നിന്നുടെ പിന്നിൽ നീ ഗമിക്കൂ മുന്നിൽ

ജീവിതത്തിൻ പൊരുളറിയാതെ, ഭ്രാന്തനെന്നപോലെ
അലഞ്ഞലഞ്ഞെന്‍ ജീവൻ പാഴായ്, പോയിടുന്ന കാലേ
നിന്നനര്ഘമാം സന്ദേശം ധന്യമാക്കി ജന്മം (വരികയായ്)

നിന്റെ തിരുവാര്മെയ്യൊളി കാണാൻ കണ്ണിനില്ല ഭാഗ്യം
നിന്റെ തിരുവായ്മൊഴികൾ കേൾക്കാൻ കാതിനില്ല യോഗം
എങ്കിലും നിൻ കാൽ പിന്തുടരാൻ വന്നുചേർന്നു പുണ്യം (വരികയായ്)

ഇതേ മെയ്യും കണ്ണും കൊണ്ടേ കാര്യപൂർത്തി നേടും
എന്നതാമാസ്വപ്നപൂർണ്ണം പൂർണമാക്കീടാം ഞാൻ
യോഗ്യമാമറിവും ബലവും നല്കിയാലും ദേവാ (വരികയായ്)

മാർഗമൊന്നേ അറിവു പാരിൽ,സംഘധ്യേയ മാർഗം
മന്ത്രമൊന്നേ മമ മനതാരിൽ, സംഘദിവ്യ മന്ത്രം
ദാഹമൊന്നേ മാമകഹൃത്തിൽ, സംഘസംവികാസം (വരികയായ്)

കണ്ണടർന്നുപൊയ്പോയാലും ഇതേപാത കാണും
കാല്തളർന്നു വീണന്നാലും ഇതേപാത പുല്കും
നാവിതറ്റു നിലംപറ്റുകിലും ഇതേ മന്ത്രമോതും (വരികയായ്)

മുന്നിലോ നീ ഉണ്ടെന്നാകിൽ എന്തെനിക്കസാധ്യം? .
മഹാമേരു മൺപുറ്റാകും, മൃത്യു മിത്രമാകും
ആഴ്കടൽ ചെറുകുഴിയായ്മാറും, തീ നിലാവുമാകും (വരികയായ്)

ഏകനിഷ്ഠസേവകനായ് ഞാൻ മോക്ഷമെന്തുവേറെ?
വരികയായ് ഞാൻ നിന്നുടെ പിന്നിൽ നീ ഗമിക്കൂ മുന്നിൽ

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു