ബംഗാളിലെ സുപ്രസിദ്ധ സാമൂഹ്യപ്രവര്‍ത്തകനായ ബാബു ചിത്തരഞ്ജന്‍ ദാസിന്റെ കഥയാണിത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു സഹൃദയനായിരുന്നു. ദീനാനുകമ്പയുള്ള ആളും. ഇതുമൂലം അദ്ദേഹത്തിന് വലിയൊരു സുഹൃദ് മണ്ഡലമുണ്ടായിരുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ വേണ്ടി വരവില്‍ കുടുതല്‍
അദ്ദേഹം ചെലവാക്കി. കടബാധ്യത കൂടി. കടം കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. അദ്ദേഹത്തിന്റെ മാനൃതയോര്‍ത്ത് ആരും ചോദിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നു മാത്രം.
അച്ഛന്റെ കടബാധ്യത തീര്‍ക്കാന്‍ ചിത്തരഞ്ജന്‍ ബാബു ആഗ്രഹിച്ചു. കടത്തിൽ കുളിച്ചവന്റെ മകന്‍ എന്ന പേര്‍ കേള്‍ക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. കഠിനാധ്വാനം ചെയ്ത് പഠിച്ച് വക്കീലായി. പ്രശസ്തനായി. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ എല്ലാ കടങ്ങളും കൊടുത്തു തീര്‍ത്തു. നിയമപ്രകാരം അച്ഛന്റെ കടബാധ്യത മകനു ബാധകമല്ല. എന്നിട്ടും സ്വമേധയാ അത്യധ്വാനത്തിലൂടെ ആ ബാധ്യത തീര്‍ക്കാന്‍ ഉത്സാഹിച്ചു. നമ്മുടെ മാനസികഭാവവും ഈ വിധമായിരിക്കണം. നമ്മുടെ നൈതികഋണം (സാമൂഹ്യ പാരമ്പര്യത്തോടുള്ള കടപ്പാട്)
കൊടുത്തു തീര്‍ക്കാന്‍ നമുക്കു കഴിയണം.