ഉല്പാദ്യ പുത്രാനനൃണാംശ്ച കൃത്വാ
വൃത്തിം ച തേഭ്യോനുവിധായ കാംശ്ചിത്
സ്ഥാനേ കുമാരീ: പ്രതിപാദ്യ സർവ്വാ
അരണ്യ സംസ്ഥോ ഥ മുനിർബുഭുഷേത്
പുത്രന്മാരെ ഉല്പാദിപ്പിച്ച്, അവരെ ഋണങ്ങളിൽ നിന്ന് മോചിതരാക്കി (അവരെ വിവാഹം കഴിപ്പിച്ച് ഗൃഹസ്ഥരാക്കി), അവർക്ക് ജീവനോ പായങ്ങൾ ഏർപ്പെടുത്തിക്കൊടുത്ത്, പുത്രിമാരെ യോഗ്യരായ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുത്ത്, പിന്നീട് വേണം വനത്തിൽപ്പോയി തപസ്സ് ചെയ്യുവാൻ. ഗൃഹസ്ഥാശ്രമധർമ്മങ്ങൾ വേണ്ടവിധം ആചരിച്ചതിന് ശേഷം മാത്രമേ ഒരു വൻ വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും അർഹനാവുന്നുള്ളൂ. തന്റെ ചുമതലകൾ നിറവേറ്റിയ ശേഷം മാത്രമേ ഒരു ഗൃഹസ്ഥാശ്രമി സന്ന്യസിയ്ക്കാവു എന്ന് സാരം.