ഉയരുകതായേ ഭാരത മാതേ

ഉയരുകതായേ ഭാരത മാതേ
ഭുവനത്തിൻ മീതെ
ഇരുളിലാമാർന്നൊരവനിക്കായി
പൊൻപ്രഭ ഏകിടാം
എത്ര തപോബോധന യോഗികളിവിടെ
കഠിന തപംചെയ്തു
പാരിനു മുഴുവൻ ശാന്തിപകർന്നു
മമ ഭാരത മാതേ
വിജ്ഞാനത്തിൻ ദാഹമകറ്റാൻ
നിൻറെ മടിത്തട്ടിൽ
പണ്ടുമുതൽക്കേ എത്തീ നിരവധി
ജിജ്ഞാസികളിഇവിടെ

(ഉയരുക തായേ )

വാൾമുനയാലെ ഭുവനംവെന്നൊരു
ദൈത്യരെ മുഴുവൻ നീ
സാത്വിക മാനസരാക്കിത്തീർത്തു
ത്രിക്കണ്ണോളിയാലെ
അമ്മേ നിന്നുടെ ശക്തിവിശേഷത്തിൻറെ
മഹത്വത്താൽ
കാൽക്കലഅണഞ്ഞു എല്ലാം വെമ്പിയ
ദാനവവീരന്മാർ

(ഉയരുക തായേ)

ഭൂക മതത്തിൽ രമിച്ചൊരു
ലോകത്തിൻ ഗതിമാറ്റിടാം
മുക്തി പദത്തെയരുളാൻ വന്നൊരു
ധർമ്മത്തിൻ മാതേ
വൈദിക സ്വാത്വിക സന്ദേശത്താൽ
തമസ്സകറ്റാനായ്
ഉണരുകതായേ നിദ്രയിൽ നിന്നും
ധ്രുവ താരം നീയേ

(ഉയരുക തായേ)

നിന്നുടെ ധർമ്മപതാക വഹിക്കും
സാരഥികൾ ഞങ്ങൾ
നവ പ്രഭാത പ്രതീക്ഷയേന്തും
നീരജ കുസുമങ്ങൾ
ഓരോ പദവും ദൃഢതരമാക്കി
കുതിച്ചു മുന്നേറും
അശ്വസമാനം അമ്മേ നിന്നുടെ
മഹോന്നതിക്കായി

(ഉയരുക തായേ)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു