ഒരിക്കല്‍ ദേവന്മാര് ഏതോ കാരണത്താല്‍ അവരുടെ പുരോഹിതനെ പുറത്താക്കി. ഇന്ദ്രനാണ് അതിന് മുന്‍കൈ എടുത്തത്. ഇതില്‍ കുപിതനായ പുരോഹിതപുത്രന്‍ ഒരു യജ്ഞം നടത്തി. യജ്ഞസമാപ്തിയില്‍ ആഗ്രഹിച്ചതുപോലെ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ചോദിച്ചു: "നിനക്ക് എന്ത് വരമാണ് വേണ്ടത്?" "എനിക്ക്
ഇന്ദ്രശത്രുവായ പുത്രന് ജനിക്കണം. ഇതായിരുന്നു പ്രാര്‍ഥന." "തഥാസ്തു" എന്നു പറഞ്ഞ് ബ്രഹ്മാവ് അപ്രത്യക്ഷനായി.
യഥാവിധി പുത്രൻ ജനിച്ചു. പരാക്രമിയായി വളര്‍ന്നു മൂന്നുലോകവും കീഴടക്കാന്‍ തീരുമാനിച്ച് ഇന്ദ്രനെ നേരിട്ടു. ഇന്ദ്രന് അയാളെ വകവരുത്തി. കാരണം പുരോഹിത പുത്രന് ഒരബദ്ധം പറ്റി. ശ്രഹ്മാവിനോട് വരം ചോദിച്ചപ്പോള്‍ ഉച്ചാരണത്തില്‍ സ്വല്പം പിശകുപറ്റി. ശത്രു എന്ന വാക്കിന് ഈന്നല്‍ കൊടുക്കുന്നതിനു പകരം ഇന്ദ്രന് എന്ന് ഈന്നിപ്പറയുകയാണ് ചെയ്തത്. അതു മൂലം ഇന്ദ്രനെ ജയിക്കുന്ന പുത്രനുപകരം ഇന്ദ്രന് ജയിക്കുന്ന പുത്രനാണ് ജനിച്ചത്.
പ്രാര്‍ഥന ശ്രദ്ധയോടും ഉച്ചാരണശുദ്ധിയോടും കൂടി ചൊല്ലണം.