ഇതിഹാസത്തിനു മകുടം ചാർത്താൻ
അണഞ്ഞു വിജയ മുഹൂർത്തം
അടിഞ്ഞുകൂടിയ പരതന്ത്രതയെ
തുടച്ചുനീക്കും നിമിഷം
അണിഞ്ഞൊരുങ്ങുക ഭുജദണ്ഡങ്ങളിൽ
അജയ്യ ദീപ്ത പതാക (2)
നിണത്തിൽ മുങ്ങിയ രണഭൂമികളിൽ
നനുത്ത നാമ്പ് കിളിർത്തു
എരിഞ്ഞു നീറിയ ചിതകളിൽ നീളെ
പവിത്ര ശക്തി പടർന്നു
ചിര പ്രതീക്ഷകൾ ചിറകുവിടർത്തി
തെളിഞ്ഞു വിണ്ണിലുയർന്നു
അണിഞ്ഞൊരുങ്ങുക ഭുജദണ്ഡങ്ങളിൽ
അജയ്യ ദീപ്തപതാക
പുനർജനിച്ചു പുണ്യ ധരിത്രിയിൽ
അവതാര സ്മൃതി വീണ്ടും
ഹിമാലയം തൊട്ടുധതിവരേക്കും
മുഴങ്ങി മംഗള മന്ത്രം
അധർമ്മ ശക്തികളവസാനത്തെ
ചെറുത്തുനിൽപ്പിലൊതുങ്ങി
അണിഞ്ഞൊരുങ്ങുക ഭൂജദണ്ഡങ്ങളിൽ
അജയ്യ ദീപ്ത പതാക
കലി പ്രഭാവം കടലിലൊഴുക്കിയ
ദ്വാരക വീണ്ടുമുയർന്നു
അയോധ്യ സൂര്യഗ്രഹണം നീങ്ങി
ദീപാലംകൃതയാകാൻ
പടുത്തുയർത്തുക ജനകോടികൾതൻ
അജയ്യ ദുർഗ്ഗമദുർഗ്ഗം
അണിഞ്ഞൊരുങ്ങുക ഭുജദണ്ഡങ്ങളിൽ
അജയ്യ ദീപ്ത പതാക