അമരപൂജിത പുണ്യചരിതേ

അമരപൂജിത പുണ്യചരിതേ
അംബികേ ജഗദംബികേ (2)

ആദിദേവതയാണുനീ
പാരിനാശ്രയ ദായിനീ
സർഗ്ഗ സംസ്ഥിതി ലയനകാരിണി
മൂലരൂപിണി മോഹിനീ
കാലദേശ ഗുണാദിവർത്തിനി
എങ്കിലും കരുണാമയീ
ഭക്ത പോഷിണി ദുഷ്ട ശോഷിണി
ഭാരതാവനിയായിനീ

അംബികേ ജഗദംബികേ

ദേവിനിൻ പരിരക്ഷണത്തിന്
കോട്ടകെട്ടിയ ദേവകൾ
ഗഗനചുംബി ഹിമാലയത്തിൽ
കുടിയിരുത്തി മഹേശനെ
മൂന്നു കടലുകളൊത്തുചേരും
മൂലബിന്ദുവിലാവിധം
നിത്യകന്യക ഹൈമനന്ദിനി
കാത്തുകൊൾവു ഭവൽപദം

അംബികേ ജഗദംബികേ

നിന്നനശ്വര മന്ത്രവൈഖരി
പൊങ്ങിടും വിപിനങ്ങളിൽ
സതദതാപസ വൃത്തിയിൽ
കഴിയുന്നു മാമുനിപുംഗവർ
ദേവി നിൻജയകേതുവേന്തിയ
പുരുഷ സിംഹപരമ്പര
കാത്തുനിന്ന അഭിമാനമീ
ഉലകിൽ പരാക്രമശാലികൾ

അംബികേ ജഗദംബികേ

തവപദങ്ങളിൽ അർച്ചനയായി
വരികയായ് ജനകോടികൾ
മുതിതഹാസസമുജ്ജ്വലം നിൻ
മുഖമുയർത്തു ഭവാനിനീ
അഭയമുദ്രയിലാശ്രയം
തരികംബികേ ഭയനാശിനി
വരദ ഹസ്തമുയർത്തിനീ
അഭിലാഷപൂർത്തി വരുത്തണേ

അംബികേ ജഗദംബികേ (2)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു