നാം മഹാത്മാക്കളെക്കുറിച്ച് പഠിക്കാറുണ്ട്. അവരുടെ ജീവിതവും വിരഗാഥകളും നമ്മെ ആകര്‍ഷിക്കാറുമുണ്ട്. പക്ഷേ വെറും വേഷഭൂഷകള്‍ കൊണ്ട് നാം മഹാന്മാരാകില്ല.
ഒരിക്കല്‍ ഒരു യുവാവ് താനാജിയുടെ കഥകേട്ട് ആവേശഭരിതനായി. അയാള്‍ താനാജിയുടെ വേഷത്തില്‍ അടുത്ത ഗ്രാമം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ആ വിവരം ഗ്രാമമുഖ്യനെ അറിയിച്ചു. പിന്നീട് അതിനുവേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങി. വാടകയ്ക്ക് ഒരു കുതിരയെ സംഘടിപ്പിച്ചു. താനാജിയുടെ ശൈലിയില്‍ കൂര്‍ത്തയും പൈജാമയും ധരിച്ചു. പറഞ്ഞ ദിവസം താനാജിയുടെ വേഷത്തില്‍ കുതിരപ്പുറത്ത് ഗ്രാമത്തിലേക്കു പുറപ്പെട്ടു. മൈലുകള്‍താണ്ടി അയാള്‍ ഗ്രാമകവാടത്തില്‍ എത്തി.
ഗ്രാമമുഖ്യൻ്റെ നേതൃത്വത്തില്‍ മുഴുവന്‍ ഗ്രാമീണരും കവാടത്തില്‍ എത്തിയിരുന്നു. ജനങ്ങള്‍ തിലകം ചാര്‍ത്തിയും മാലയണിയിച്ചും അയാളെ സ്വീകരിച്ചു. ഗ്രാമമുഖ്യന്‍ പറഞ്ഞു: “വരു യോദ്ധാവേ,
ഞങ്ങളുടെ ആതിഥ്യം സ്വീകരിക്കൂ.”” അയാള്‍ കുതിരപ്പുറത്തുനിന്നിറങ്ങാന്‍ പരിശ്രമിച്ചു. പക്ഷേ അരയ്ക്കുതാഴെ തരിപ്പുകയറിയതുകൊണ്ട് അയാള്‍ക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. കാരണം അയാള്‍
ഇതുനുമുമ്പ് കുതിരയെ ഓടിക്കുകയോ കുതിരപ്പുറത്ത് ഇരിക്കുകയോ ചെയ്രിട്ടില്ല.
ഗ്രാമമുഖ്യന് കാര്യം പിടികിട്ടി. അദ്ദേഹം ജനക്കൂട്ടത്തെ തിരിച്ചയച്ചു. രണ്ട് സഹായികളെക്കൂട്ടി അയാളെ താങ്ങിയെടുത്ത് ഒരുകൂടിലിനകത്താക്കി. രണ്ടു ദിവസം തിരുമ്മി ചൂടുപിടിച്ചപ്പോഴാണ്
നമ്മുടെ മാന്യദേഹത്തിനു നടക്കാറായത്.